യുപിയിൽ കർഷക ആത്മഹത്യ; ആത്മഹത്യക്കുറിപ്പിന്‍റെ തലക്കെട്ട് "മൻ കി ബാത്ത്" - Ailing UP farmer commits suicide
താനും കുടുംബാംഗങ്ങളും ചേർന്ന് ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും തന്‍റെ കുടുംബത്തെ സംരക്ഷിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ കർഷകൻ പറയുന്നു
ലഖ്‌നൗ: യുപിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. രാമവതർ രാജ്ബാർ എന്ന കർഷകനെയാണ് വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിന്‍റെ തലക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്ത്"ആയിരുന്നു. അതിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും നരേന്ദ്ര മോദിയെയും പരാമർശിച്ചിട്ടുണ്ട്. താനും കുടുംബാംഗങ്ങളും ചേർന്ന് ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും തന്‍റെ കുടുംബത്തെ സംരക്ഷിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ കർഷകൻ പറയുന്നു. കഴിഞ്ഞ 12 വർഷമായി ഇയാൾ രോഗാവസ്ഥയിലാണ് ജീവിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.