കേരളം

kerala

ETV Bharat / bharat

ഏറ്റുമുട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി - ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി

റീ പോസ്റ്റ്‌മോർട്ടം ആരംഭിക്കുന്നതിന് മുമ്പ് എയിംസിലെ അന്വേഷണ സംഘം മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം  മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്

ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി  AIIMS TEAM PERFORMS RE-PORTMORTEM ON 4 ACCUSED IN 'DISHA' RAPE AND MURDER CASE
ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി

By

Published : Dec 23, 2019, 4:31 PM IST

Updated : Dec 23, 2019, 4:47 PM IST

ഹൈദരാബാദ്: ദിശാ വധക്കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി. പ്രതികളായ നാല് പേരുടെ മൃതദേഹമാണ് ഡൽഹിയിലെ എയിംസ്‌ ആശുപത്രിയിലെ സംഘം പോസ്റ്റ്‌മോർട്ടം നടത്തിയത്. ഗാന്ധി ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സംഘത്തിനായി ഗാന്ധി ആശുപത്രിയിൽ പ്രത്യേക ക്യാബിൻ ക്രമീകരിച്ചിട്ടുണ്ടായിരുന്നെന്നും മുഴുവൻ നടപടികളും ചിത്രീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പിഷ്റവൻ കുമാർ പറഞ്ഞു.

ഏറ്റുമുട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി

ഡിസംബർ ആറിന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടത്താൻ തെലങ്കാന ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. മഹാബൂബ് നഗറിലെ സർക്കാർ ആശുപത്രിയിലാണ് മൃതദേഹങ്ങൾ നേരത്തേ സൂക്ഷിച്ചിരുന്നത്. പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. റീ പോസ്റ്റ്‌മോർട്ടം ആരംഭിക്കുന്നതിനുമുമ്പ് എയിംസിലെ അന്വേഷണ സംഘം മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് നൽകണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Last Updated : Dec 23, 2019, 4:47 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details