ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 24x7 പ്രവർത്തിക്കുന്ന കൊവിഡ് ഹെൽപ് ലൈൻ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തെ തുടർന്നാണ് കൊവിഡ് ഹെൽപ് ലൈൻ ആരംഭിച്ചത്. വോളണ്ടിയേഴ്‌സുമായും ഡോക്‌ടറുമായും കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി എയിംസിലെ മുതിർന്ന ഡോക്ടർമാരുടെ കമ്മിറ്റി രൂപീകരിക്കാനും ഷാ നിർദേശം നൽകി. നാല് ഡോക്‌ടർന്മാരുള്ള മൂന്ന് ടീമുകളായാണ് ഇവർ പ്രവർത്തിക്കുക.
എയിംസിൽ 24x7 പ്രവർത്തിക്കുന്ന കൊവിഡ് ഹെൽപ് ലൈൻ ആരംഭിച്ചു - ഹർഷ് വർധൻ
തലസ്ഥാനത്തെ കണ്ടെയിൻമെന്‍റ് സോണിലെ ഓരോ വീടുകളിലും സർവേ നടത്തി കോൺടാക്റ്റ് മാപ്പിങ് നടത്തണമെന്നും എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.
ഡൽഹിയിലെ മോശമാകുന്ന കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഉന്നതതലയോഗം ചേർന്നു. ഡൽഹിയിൽ കൊവിഡ് രോഗികൾക്കായി പരിവർത്തനം ചെയ്‌ത 500 റെയിൽ കോച്ചുകൾ ഡൽഹി സർക്കാരിന് നൽകാൻ ഷാ ഉത്തരവിട്ടു. തലസ്ഥാനത്തെ കണ്ടെയിൻമെന്‍റ് സോണിലെ ഓരോ വീടുകളിലും സർവേ നടത്തി കോൺടാക്റ്റ് മാപ്പിങ് നടത്തണമെന്നും എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. ഡൽഹിയിലെ കൊവിഡ് രോഗികൾ 41,182 ആയി. 1327 പേരാണ് കൊവിഡ് മൂലം തലസ്ഥാനത്ത് മരിച്ചത്.