ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയിംസ് ഡയറക്ടർ ഡോ. റണ്‍ദീപ് ഗുല്ലേറിയ ഉള്‍പ്പെട്ട വിദഗ്‌ധ സംഘം ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തി. ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 7,403 കൊവിഡ് കേസുകളില്‍ 5,260 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് അഹമ്മദാബാദില്‍ നിന്നാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. വെള്ളിയാഴ്‌ച ഇന്ത്യന്‍ വ്യോമ സേന ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് സംഘം അഹമ്മദാബാദില്‍ എത്തിയത്. ശനിയാഴ്‌ച സംഘം അഹമ്മദാബാദ് സിവില്‍ ആശുപത്രിയും എസ്‌വിപി ആശുപത്രിയും സന്ദര്‍ശിക്കും. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് വേണ്ട പ്രത്യേക നിര്‍ദേശങ്ങളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; എയിംസ് വിദഗ്‌ധ സംഘം ഗുജറാത്തില്‍ - ഗുജറാത്ത്
ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 7,403 കൊവിഡ് കേസുകളില്‍ 5,260 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് അഹമ്മദാബാദില്‍ നിന്നാണെന്ന് ആരോഗ്യ വിഭാഗം
![കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; എയിംസ് വിദഗ്‌ധ സംഘം ഗുജറാത്തില്‍ COVID-19 AIIMS Gujarat sharp rise in COVID-19 കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഏയിംസ് വിദഗ്‌ധ സംഘം ഗുജറാത്തിലേക്ക് കൊവിഡ് ബാധിതര്‍ ഏയിംസ് വിദഗ്‌ധ സംഘം ഗുജറാത്ത് കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7122198-94-7122198-1588994073790.jpg)
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഏയിംസ് വിദഗ്‌ധ സംഘം ഗുജറാത്തിലേക്ക്
സംസ്ഥാനത്ത് വെള്ളിയാഴ്‌ച 390 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 449 ആയി.