കൊവിഡ് അതിജീവിച്ചവരെ ഒറ്റപ്പെടുത്തരുതെന്ന് എയിംസ് ഡയറക്ടർ - COVID-19
വൈറസ് ബാധിച്ച ഭൂരിഭാഗം ആളുകൾക്കും രോഗം ഭേദമായി വരുന്നു. കൊവിഡ് 19 ഒരു ഗുരുതര രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
![കൊവിഡ് അതിജീവിച്ചവരെ ഒറ്റപ്പെടുത്തരുതെന്ന് എയിംസ് ഡയറക്ടർ കൊവിഡ് വൈറസ് എയിംസ് ഡയറക്ടർ എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ AIIMS Director COVID-19 survivors COVID-19 AIIMS Director Randeep Guleria](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6912653-1008-6912653-1587647999161.jpg)
ന്യൂഡൽഹി:കൊവിഡ് -19 വൈറസിൽ നിന്നും മുക്തി നേടിയ ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുതെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ ജനങ്ങളോട് അഭ്യർഥിച്ചു. അവർക്ക് വേണ്ടുന്ന എല്ലാ പിന്തുണയ നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. വൈറസ് ബാധിച്ച ഭൂരിഭാഗം ആളുകൾക്കും രോഗം ഭേദമായി വരുന്നു. കൊവിഡ് 19 ഒരു ഗുരുതര രോഗമല്ലെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യസംരക്ഷണ അധികൃതരുമായി ബന്ധപ്പെടണമെന്നും മറച്ചുവെച്ചാൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാനും ചികിത്സ വൈകുന്തോറും മരണ നിരക്ക് ഉയരാനും കാരണമാകുമെന്നും ഗുലേറിയ പറഞ്ഞു.