ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി പിഎം കെയർസിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധികൃതർ ജീവനക്കാരോട് അഭ്യർഥിച്ചു. ഏതെങ്കിലും ഓഫീസർ, സ്റ്റാഫ് എന്നിവർക്ക് ഈ നിർദേശത്തോട് എതിർപ്പുണ്ടെങ്കിൽ, ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ രേഖാമൂലം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.
ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് ജീവനക്കാരോട് എയിംസ് ഡൽഹി - എയിംസ് ഡൽഹി
ഓഫീസർ, സ്റ്റാഫ് എന്നിവർക്ക് ഈ നിർദേശത്തോട് എതിർപ്പുണ്ടെങ്കിൽ, ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ രേഖാമൂലം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.
എയിംസ്
2020 ഏപ്രിൽ ആറിനകം എതിർപ്പുകളൊന്നും ലഭിച്ചില്ലെങ്കിൽ ഒരു ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക കുറയ്ക്കും. കൊറോണ വൈറസ് ഭീഷണി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പിഎം-കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ശനിയാഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2,902 ആയി ഉയർന്നു.