നോട്ട് നിരോധനത്തിന് പിന്നിൽ നടന്ന വൻ അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസ്. സർക്കാർ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് അസാധു നോട്ടുകൾ മാറ്റി നൽകിയതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തു വിട്ടു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപ്പറേഷനിൽ ഒറ്റയടിക്ക് 320 കോടി വരെ മാറ്റിയെടുത്തു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അസാധു നോട്ടു മാറ്റൽ ഇപ്പോഴും തുടരുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു.
നോട്ട് നിരോധനം; ബിജെപിയുടെ അഴിമതി പുറത്തുവിട്ട് കോൺഗ്രസ് - നോട്ടു നിരോധനം
അസാധു നോട്ടുകൾ മാറ്റി നൽകിയതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തു വിട്ടു.
ബിജെപിയുടെ അഴിമതി പുറത്തുവിട്ട് കോൺഗ്രസ്
നോട്ട് നിരോധനത്തിന് പിന്നാലെ വ്യാജ നോട്ടുകൾ അച്ചടിച്ച് ഇന്ത്യയിൽ എത്തിച്ചു. വ്യോമ സേനാ വിമാനത്തിലാണ് ഇത് ഇന്ത്യയിൽ എത്തിച്ചത്. ചരിത്രത്തിലെ തന്നെ വലിയ അഴിമതി എന്നും അമിത് ഷായാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചെന്നും കപിൽ സിബൽ.
അഹമ്മദാബാദിലെ ബിജെപി ഓഫീസിൽ നോട്ട് അനധികൃതമായി മാറി നൽകിയതിന്‍റെ ദൃശ്യങ്ങൾ നേരത്തെയും പ്രതിപക്ഷംപുറത്തുവിട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് കോൺഗ്രസ് കളമൊരുക്കിയിരിക്കുന്നത്.
Last Updated : Apr 9, 2019, 4:01 PM IST