ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശന പരീക്ഷ 202 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. ആയുഷ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇപ്പോൾ ആയുഷ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്‌മിറ്റ് കാർഡുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഹാൾ ടിക്കറ്റുകൾ ലഭ്യമാകുന്ന പേജിലേക്ക് നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു:
https://ntaaiapget.nic.in/admitcard/admitcardaiapget.htm
പരീക്ഷ ഓഗസ്റ്റ് 29ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ പ്രധാന പ്രവേശന പരീക്ഷകളെയും പോലെ, കൊവിഡിനെ തുടർന്ന് ആയുഷ് പ്രവേശന പരീക്ഷയും ഒന്നിലധികം തവണ മാറ്റിവച്ചിരുന്നു. ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവിടങ്ങളിലെ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നടക്കുക. രാവിലെ 10 മുതൽ രണ്ട് വരെയാണ് പരീക്ഷ.
അഡ്മിറ്റ് കാർഡ് ഓൺലൈനിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
എൻടിഎ പരീക്ഷയുടെ കാൻഡിഡേറ്റ് ലോഗിൻ പോർട്ടലിലാണ് ഹാൾ ടിക്കറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സാങ്കേതിക പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ നേരിടാതെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡുചെയ്യുന്ന പ്രക്രിയ മനസിലാക്കാൻ അപേക്ഷകർക്ക് താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാം:
ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് ആയ ntaaiapget.nic.in സന്ദർശിക്കുക.