ചെന്നൈ: 1,650 മെഡിക്കൽ കോഴ്‌സ് സീറ്റുകൾ കൂടി ഉൾപ്പെടുത്തുന്നതിനായി 11 ജില്ലകളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. 250 കിടക്കകളുള്ള പുതിയ ഫോർട്ടിസ് ഹെൽത്ത് കെയർ ആശുപത്രി ഉദ്ഘാടനം ചെയ്‌ത ശേഷമാണ് പളനിസ്വാമി ഈ കാര്യം വ്യക്തമാക്കിയത്. വിപുലമായ ചികിത്സകൾ നൽകുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യം തമിഴ്‌നാടിനെ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം സംസ്ഥാനമാക്കി മാറ്റിയതായി പളനിസ്വാമി പറഞ്ഞു. ആധുനിക വൈദ്യസഹായങ്ങളുള്ള വികസിത രാജ്യങ്ങൾക്ക് കൊവിഡ് കൈകാര്യം ചെയ്യാൻ കഴിയാതെ വന്നപ്പോൾ ഇന്ത്യൻ ഡോക്‌ടർമാർക്ക് അതിനു കഴിഞ്ഞതും ആളുകളെ രക്ഷിക്കാൻ കഴിഞ്ഞതും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെകുറിച്ചും പളനിസ്വാമി പറഞ്ഞു.
സംസ്ഥാനത്ത് മെഡിക്കൽ കോളേജ് സീറ്റുകൾ വർദ്ധിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ - മെഡിക്കൽ ടൂറിസം സംസ്ഥാനം
വിപുലമായ ചികിത്സകൾ നൽകുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യം തമിഴ്‌നാടിനെ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം സംസ്ഥാനമാക്കി മാറ്റിയതായി പളനിസ്വാമി പറഞ്ഞു.
അതേസമയം, 2020-21 അധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡെന്‍റൽ കോഴ്‌സുകൾക്ക് അഖിലേന്ത്യാ ക്വാട്ടയിൽ മെഡിക്കൽ സീറ്റുകളിൽ 50 ശതമാനം ക്വാട്ട അനുവദിക്കണമെന്ന തമിഴ്‌നാടിന്‍റെയും എഐഎഡിഎംകെ പാർട്ടിയുടെയും ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേന്ദ്ര ഇതര സ്ഥാപനങ്ങളിലെ ഓൾ ഇന്ത്യ ക്വാട്ട മെഡിക്കൽ സീറ്റുകൾക്ക് കീഴിലുള്ള ഒബിസി റിസർവേഷൻ ഡെക്കുകൾ ക്ലിയർ ചെയ്‌ത ജൂലൈ 27 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്‌തിരുന്നു. നീറ്റ് പരീക്ഷ പാസായ സർക്കാർ സ്‌കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പെടുത്തിയ ബില്ലിൽ മൗനം തുടരുന്ന ഗവർണർ ബൻവരിലാൽ പുരോഹിത്തിന്‍റെ രാജി ആവശ്യപ്പെട്ട് രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. വരുന്ന അധ്യയന വർഷത്തിൽ നിയമനിർമാണം നടത്താതിരിക്കാനാണ് ഗവർണർ മൗനം പാലിക്കുന്നതെന്നാണ് രാഷ്‌ട്രീയ പാർട്ടികൾ പറയുന്നത്.