ഗാന്ധിനഗർ:അഹമ്മദാബാദിൽ ചൊവ്വാഴ്ച 235 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ജില്ലയിലെ മൊത്തം കൊവിഡ് കേസുകൾ 19,386 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15 പേർ മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1,363 ആയി ഉയർന്നു. 235 കേസുകളിൽ 230 എണ്ണം അഹമ്മദാബാദ് മുനിസിപ്പൽ പരിധിയിൽ നിന്നാണ്. അഞ്ച് കേസുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 15 മരണങ്ങളിൽ 13 എണ്ണം നഗരപരിധിയിൽ നിന്നും രണ്ടെണ്ണം അഹമ്മദാബാദ് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമാണ്.
അഹമ്മദാബാദിൽ 235 പേർക്ക് കൂടി കൊവിഡ് - അഹമ്മദാബാദിൽ 235 പേർക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15 പേർ മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1,363 ആയി ഉയർന്നു.
കൊവിഡ്
381 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഗുജറാത്തിൽ 549 പുതിയ കൊവിഡ് -19 കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് നിലവിൽ 6,197 സജീവ കേസുകളുണ്ട്.ഇതിൽ 62 രോഗികളുടെ അവസ്ഥ ഗുരുതരമാണ്.