അഹമ്മദാബാദ്: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്തില്‍ ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ച് അഹമ്മദാബാദ് പൊലീസ്. ഉല്‍സവ സീസണിന് മുന്നോടിയായാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ സഞ്ജയ് ശ്രീവാസ്‌തവ മുന്നറിയിപ്പ് നല്‍കിയത്.
ഭീകരാക്രമണ സാധ്യത; സുരക്ഷ വര്‍ധിപ്പിച്ച് ഗുജറാത്ത് പൊലീസ് - സുരക്ഷ വര്‍ധിപ്പിച്ച് ഗുജറാത്ത് പൊലീസ്
ഉല്‍സവ സീസണിന് മുന്നോടിയായാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.
ഭീകരാക്രമണ സാധ്യത; സുരക്ഷ വര്‍ധിപ്പിച്ച് ഗുജറാത്ത് പൊലീസ്
നിര്‍ദേശങ്ങള്‍ അനുസരിച്ച് പൊതു സ്ഥലങ്ങളായ കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ലോഡ്‌ജുകള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ പ്ലാസകള്‍, ബഹുനില കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നോട്ടീസ് ഉടന്‍ പുറത്തിറക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.