കേരളം

kerala

ETV Bharat / bharat

അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ രാഷ്ട്രപതി അനുശോചിച്ചു - Ahmed Patel

പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് രാഷ്ട്രപതി

അഹമ്മദ് പാട്ടീലിന്‍റെ നിര്യാണത്തില്‍ രാംനാഥ് കോവിന്ദ് അനുശോചിച്ചു  അഹമ്മദ് പാട്ടീല്‍  നിര്യാണം  രാംനാഥ് കോവിന്ദ്  വെങ്കയ്യ നായിഡു  ഓം ബിര്‍ള  Ahmed Patel  President condoles death of Ahmed Patel
അഹമ്മദ് പാട്ടീലിന്‍റെ നിര്യാണത്തില്‍ രാംനാഥ് കോവിന്ദ് അനുശോചിച്ചു

By

Published : Nov 25, 2020, 11:45 AM IST

Updated : Nov 25, 2020, 12:00 PM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി. ബഹുജന പ്രീതി ലഭിച്ച നേതാവായിരുന്നു പട്ടേലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രാധാനപ്പെട്ടതാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

എല്ലാ നേതാക്കാളോടും നല്ല സമീപനം കാഴ്ചവച്ച മികച്ച പാര്‍ലമെന്‍റേറിയനായിരുന്നു പട്ടേലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരോടും ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേലെന്ന് ലോക്സഭ സ്പീക്കര്‍ ഓംബിര്‍ള അറിയിച്ചു. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Nov 25, 2020, 12:00 PM IST

ABOUT THE AUTHOR

...view details