ന്യൂഡല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഇത് ഏറെ ദുഖം നല്‍കുന്ന വാര്‍ത്തയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത നേതാവായിരുന്നു പട്ടേല്‍. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ പങ്ക് വലുതായിരുന്നു. പട്ടേലിന്‍റെ കുടുംബത്തിന് തന്‍റെ സ്നേഹവും കൃതഞ്ജതയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, അഭിഷേക് മനു സിംഗവി, മനീഷ് തിവാരി തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അടുത്ത സുഹൃത്തായിരുന്നു പട്ടേല്‍. അദ്ദേഹത്തിന്‍റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തെപ്പോലെയുള്ള മറ്റൊരാളെ എവിടെ നിന്ന് കണ്ടെത്താനാകും.എപ്പോഴും തനിക്കൊപ്പം നിന്ന നേതാവാണ് അദ്ദേഹമെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം അവസാനം വരെ ധൈര്യത്തോടെ പോരാടിയെന്നും പി ചിദംബരം പറഞ്ഞു.