ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ആളായിരുന്നു പട്ടേലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പട്ടേലിന്‍റെ മകൻ ഫൈസലുമായി സംസാരിച്ചതായും അനുശോചനം അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ആളായിരുന്നു പട്ടേലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അഹമ്മദ് പട്ടേലിന്‍റെ അന്ത്യം. പുലര്‍ച്ചെ 3.30ന് ആയിരുന്നു മരണം. മകനും രാജ്യസഭാ എംപിയുമായ ഫൈസല്‍ ട്വിറ്റര്‍ വഴിയാണ് മരണ വാര്‍ത്ത അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായിരുന്ന പട്ടേല്‍ അഞ്ച് തവണ രാജ്യസഭയിലേക്കും മൂന്ന തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനം അടക്കം കോണ്‍ഗ്രസിന്‍റെയും യുപിഎയുടെയും നെടുന്തൂണുകളില്‍ ഒരാളായിരുന്നു അഹമ്മദ് പട്ടേല്‍.