ബിജെപിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ . ബിജെപിക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഒന്നിച്ചുനില്‍ക്കും.വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. മുബൈയില്‍ കോണ്‍ഗ്രസ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അഹമ്മദ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മല്ലികാർജുന്‍ ഖാർഗെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഒന്നിച്ചുനിന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അഹമ്മദ് പട്ടേല്‍ - congress deal it with politically
ബിജെപിക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഒന്നിച്ചുനില്‍ക്കും.വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അഹമ്മദ് പട്ടേല്‍
ഒന്നിച്ചുനിന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അഹമ്മദ് പട്ടേല്‍
ഇന്ന് മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. എവിടെയോ കുഴപ്പങ്ങള്‍ സംഭവിച്ചു. ഇതിലും ലജ്ജാകരമായ സംഭവം മറ്റൊന്നില്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
രണ്ട് പേർ ഒഴികെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാർ ഒപ്പമുണ്ട്. അവർ അധികം താമസിയാതെ തിരിച്ചെത്തുമെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി