ദീപാവലിക്ക് മുന്നോടിയായി ഛണ്ഡീഗഡിൽ പടക്ക ഉപയോഗവും വിൽപ്പനയും നിരോധിച്ചു - chandigarh
കൊവിഡ് വ്യാപനം തടയാനാണ് ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി പടക്കത്തിന്‍റെ ഉപയോഗവും വിൽപ്പനയും നിരോധിച്ചത്
ദിപാവലിക്ക് മുന്നോടിയായി ഛണ്ഡീഗഡിൽ പടക്ക ഉപയോഗവും വിൽപ്പനയും നിരോധിച്ചു
ഛണ്ഡീഗഡ്: ദീപാവലി ആഘോഷങ്ങൾ മുന്നിൽക്കണ്ട് ഛണ്ഡീഗഡിൽ പടക്കത്തിന്‍റെ ഉപയോഗവും വിൽപ്പനയും നിരോധിച്ചു. മലിനമായ അന്തരീക്ഷത്തിലൂടെ കൊവിഡ് വ്യാപനം അധികമാകാനുള്ള സാധ്യതകൾ പരിഗണിച്ചാണ് നിരോധനമെന്ന് അധികൃതർ പറഞ്ഞു. ഉത്തരവുകളുടെ ലംഘനമുണ്ടായാൽ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.