കേരളം

kerala

ETV Bharat / bharat

കേന്ദ്ര ബജറ്റ്: സാമ്പത്തിക വിദഗ്‌ധരുമായി മോദി കൂടികാഴ്‌ച നടത്തും - കേന്ദ്ര ബജറ്റ് വാര്‍ത്ത

രാജ്യത്തിന്‍റെ വളര്‍ച്ചയ്‌ക്ക് വേഗം പകരുന്ന തരത്തിലുള്ള ആശങ്ങള്‍ അവതരിപ്പിക്കാന്‍ സാമ്പത്തിക വിദഗ്‌ധരോട്  മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

PM Modi news  Union Budget  കേന്ദ്ര ബജറ്റ് വാര്‍ത്ത  നരേന്ദ്ര മോദി
കേന്ദ്ര ബജറ്റ്: സാമ്പത്തിക വിദഗ്‌ധരുമായി മോദി കൂടികാഴ്‌ച നടത്തും

By

Published : Jan 9, 2020, 3:15 AM IST

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ 2020 ലെ ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടികാഴ്‌ച നടത്തും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീതി ആയോഗ് മുഖാന്തിരമാണ് കൂടികാഴ്‌ച നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് മുന്‍പും പ്രധാനമന്ത്രി നാല്‍പ്പത് സാമ്പത്തിക വിദഗ്‌ധന്‍മാരുമായി കൂടികാഴ്‌ച നടത്തിയിരുന്നു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും, രാജ്യത്തിന്‍റെ വളര്‍ച്ചയ്‌ക്ക് വേഗം പകരുന്നതുമായ ആശങ്ങള്‍ അവതരിപ്പിക്കാന്‍ സാമ്പത്തിക വിദഗ്‌ധരോട് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ബജറ്റ് തയാറാക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍, കര്‍ഷകരുടെ പുരോഗതിക്കും, വിദ്യാഭ്യാസത്തിനും പ്രയോജനപ്പെടുന്നതടക്കമുള്ള പുതിയ ആശങ്ങള്‍ അവതരിപ്പിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണം - മോദി ട്വിറ്ററില്‍ കുറിച്ചു.

ABOUT THE AUTHOR

...view details