അഹമ്മദാബാദ്: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ മതില്‍ നിര്‍മിക്കാനൊരുങ്ങി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്‌ജ് വരെയുള്ള ചേരിപ്രദേശം മറയ്‌ക്കുന്നതിനായാണ് മതില്‍ നിര്‍മാണം. അരകിലോമീറ്റര്‍ നീളത്തില്‍ 6-7 അടി വരെ ഉയരത്തിലാണ് മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം; ചേരി പ്രദേശം മറയ്‌ക്കാന്‍ ഗുജറാത്തില്‍ മതില്‍ നിര്‍മാണം - ട്രംപിനെ സ്വീകരിക്കാന്‍ ചേരി പ്രദേശം ഭിത്തിക്കെട്ടിപ്പൊക്കി മറയ്‌ക്കും
അരകിലോമീറ്റര്‍ നീളത്തില്‍ 6-7 അടി ഉയരത്തിലാണ് മതില്‍ നിര്‍മിക്കുന്നത്
![ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം; ചേരി പ്രദേശം മറയ്‌ക്കാന്‍ ഗുജറാത്തില്‍ മതില്‍ നിര്‍മാണം Donald trump Ahmedabad Trump visit to India Slum areas Bijal Patel wall being constructed near slum in Ahmedabad ട്രംപിനെ സ്വീകരിക്കാന്‍ ചേരി പ്രദേശം ഭിത്തിക്കെട്ടിപ്പൊക്കി മറയ്‌ക്കും ഡൊണാള്‍ഡ് ട്രംപ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6060214-901-6060214-1581608607063.jpg)
ട്രംപിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് ബുധനാഴ്‌ച സബര്‍മതി ആശ്രമ പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് തനിക്ക് അറിവില്ലെന്ന് മേയര്‍ ബിജല്‍ പട്ടേല്‍ പറഞ്ഞു. അഹമ്മദാബാദിലെ മോട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന 'ഹൗഡി മോദി' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. ഫെബ്രവരി 24ന് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ട്രംപ് ഡല്‍ഹിയിലും അഹമ്മദാബാദിലും നടക്കുന്ന വിവിധ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായതിന് ശേഷം ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.