ജയ്‌പൂർ:രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ഏഴ് കോൺഗ്രസ് എംഎല്‍എമാരെക്കൂടി രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്‌ച 23 എംഎല്‍എമാരെ അബു റോഡിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
ഗുജറാത്തിലെ ഏഴ് കോൺഗ്രസ് എംഎല്‍എമാരെ കൂടി റിസോർട്ടിലേക്ക് മാറ്റി - രാജ്യസഭ തെരഞ്ഞെടുപ്പ്
ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് എംഎൽഎ കിരിത് പട്ടേൽ ആരോപിച്ചു.
അതേസമയം ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് എംഎൽഎ കിരിത് പട്ടേൽ ആരോപിച്ചു. ബിജെപി തങ്ങളുടെ അധികാരങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്നും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് എംഎൽഎമാരിൽ ഒരു സമ്മർദവുമില്ല. അവര്‍ സ്വന്തം തീരുമാനപ്രകാരമാണ് റിസോർട്ടിൽ എത്തിയത്. ആരും അവരെ നിർബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂൺ 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ഗുജറാത്ത് നിയമസഭയിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം 65ആയി കുറഞ്ഞു.