ബക്‌സ: അസമിലെ ബക്‌സ ജില്ലയില്‍ മണ്ണിനടിയിൽ കുഴിച്ചിട്ട ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു. പ്രാദേശിക തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. രണ്ട് എകെ 47 റൈഫിളുകൾ, നാല് മാഗസിനുകൾ, 520 റൗണ്ട് ലൈവ് വെടിമരുന്ന് എന്നിവ അഡീഷണൽ പോലീസ് സൂപ്രണ്ട് ലാംഹാവോ ദംഗലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തു.
അസമില്‍ കുഴിച്ചിട്ട നിലയില്‍ തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി - അസമില്‍ കുഴിച്ചിട്ട നിലയില്‍ തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി; സംഭവം പ്രാശിക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശങ്ങളിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുന്നത് പതിവ് സംഭവമായി മാറിയതായി അധികൃതര്‍ പറഞ്ഞു
അസമില്‍ കുഴിച്ചിട്ട നിലയില്‍ തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി; സംഭവം പ്രാശിക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
ആയുധങ്ങളും വെടിക്കോപ്പുകളും ജില്ലയിലെ ദിഹിംഗ് നദിക്കടുത്തുള്ള ചൈനാടി ബസ്‌തിയില്‍ ഒളിപ്പിച്ചതായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശങ്ങളിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുന്നത് പതിവ് സംഭവമായി മാറിയതായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ബക്‌സ പോലീസ് സൂപ്രണ്ട് ഹിരണ്യ ബാർമ പറഞ്ഞു.