ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ചോപ്പര്‍ കുംബകോണകേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ ക്രസ്റ്റ്യന്‍ മൈക്കല്‍, വ്യവസായി രാജീവ് സക്സേന എന്നിവര്‍ക്കെതിരെ സപ്ലിമെന്‍ററി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഡല്‍ഹി കോടതിയാണ് ചാര്‍ജ്ഷീറ്റ് ഫയലില്‍ സ്വീകരിച്ചത്. ജഡ്ജ് അരവിന്ദ് കുമാര്‍ ഇരുവര്‍ക്കും സമന്‍സ് നോട്ടീസ് അയച്ചു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്; ക്രസ്റ്റ്യന്‍ മൈക്കല്‍, രാജീവ് സക്സേന എന്നിവര്‍ക്ക് സമന്‍സ് - AgustaWestland
ഡല്‍ഹി കോടതിയാണ് ചാര്‍ജ്ഷീറ്റ് ഫയലില്‍ സ്വീകരിച്ചത്. ജഡ്ജ് അരവിന്ദ് കുമാര്‍ ഇരുവര്‍ക്കും സമന്‍സ് നോട്ടീസ് അയച്ചു
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇന്‍റർനാഷണൽ ഡയറക്ടർ ജി സപോനാരോ, രാജീവ് സക്സേന, മുന്‍ ഇന്ത്യൻ വ്യോമസേനാ മേധാവി എസ്പി ത്യാഗിയുടെ ബന്ധു സന്ദീപ് ത്യാഗി എന്നിവരോട് ഒക്ടോബര്‍ 23ന് കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപെട്ടിട്ടുണ്ട്. സിബിഐ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിപി സിംഗ് സമര്‍പ്പിച്ച പ്രത്യേക കുറ്റപത്രത്തിലാണ് തീരുമാനം. അതേസമയം മുൻ പ്രതിരോധ സെക്രട്ടറി ശശി കാന്ത് ശർമയെ പ്രതിചേര്‍ക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയിട്ടില്ല. 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ് ലാൻഡ് വിവിഐപി ചോപ്പേഴ്‌സ് ഇടപാട് കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.