ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്‍റ് അഴിമതിക്കേസിൽ അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേലിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐയും എൻസ്‌ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കേസിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിന് ഉന്നതരുമായി ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ ഏജൻസികൾ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അഗസ്റ്റ വെസ്റ്റ്ലാന്‍റ് അഴിമതിക്കേസ്; ക്രിസ്റ്റ്യൻ മിഷേലിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ - ക്രിസ്റ്റ്യൻ മിഷേൽ
ക്രിസ്റ്റ്യൻ മിഷേലിന് ഉന്നതരുമായി ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ ഏജൻസികൾ റിപ്പോർട്ട് സമർപ്പിച്ചത്
കൂടുതൽ വാദം കേൾക്കുന്നതിനായി ജസ്റ്റിസ് അനു മൽഹോത്ര ഫെബ്രുവരി 26ലേക്ക് കേസ് മാറ്റി. 2018ൽ അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേൽ ജാമ്യം നിഷേധിച്ചതിനെതുടർന്ന് 2019 ജനുവരി അഞ്ച് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇറ്റലിയിലെ മുഴുവൻ അന്വേഷണങ്ങളിലും വിചാരണകളിൽ നിന്നും സ്വാധീനം ഉപയോഗിച്ച് മിഷേൽ രക്ഷപ്പെട്ടു. ജാമ്യത്തിന്‍റെ പ്രാഥമിക ലക്ഷ്യം കുറ്റത്തിന്‍റെ സ്വഭാവം മനസിലാക്കി പ്രതിയുടെ പങ്ക് ഉറപ്പുവരുത്തുകയും അന്വേഷണ തെളിവുകൾ സംരക്ഷിക്കുക എന്നതുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ അപേക്ഷകനെ ജാമ്യത്തിൽ വിടുരുതെന്നും ഏജൻസികൾ വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിക്കുന്ന തെളിവുകളെ ആശ്രയിച്ചിരിക്കും കേസിന്‍റെ ഗതിയെന്നാണ് മിഷേലിന്‍റെ വാദം. കേസന്വേഷണത്തിൽ ഉൾപ്പെടുന്ന മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യൻ മിഷേൽ. ഗൈഡോ ഹാഷ്‌കെ, കാർലോ ജെറോസ എന്നിവരാണ് മറ്റ് രണ്ട് പേർ.