അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിലെ ഇടനിലക്കാരനായ സുഷൻ മോഹൻ ഗുപ്തയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസിൽ മാപ്പുസാക്ഷിയാക്കാൻ സമ്മതിക്കണമെന്നാവശ്യപ്പെട്ട് രാജീവ് സക്സേന കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സക്‌സേന മാപ്പു സാക്ഷിയാകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റും കോടതിയെ അറിയിച്ചു. സക്‌സേന മാപ്പു സാക്ഷിയാകുന്നത് കേസന്വേഷണം വേഗത്തിലാക്കുമെന്നാണ് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശദീകരണം.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ്: സുഷൻ ഗുപ്തയെ അറസ്റ്റ് ചെയ്തു - patiyala house
കേസിലെ ഇടനിലക്കാരൻ രാജീവ് സക്‌സേന മാപ്പു സാക്ഷിയാകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റും കോടതിയെ അറിയിച്ചു. കേസിൽ നിന്നൊഴിവാക്കിയാൽ വിശദാംശങ്ങൾ വെളിപ്പെടുത്താമെന്നുള്ള വാഗ്ദാനത്തെ തുടർന്നാണ് മാപ്പുസാക്ഷിയാക്കിയത്.
ബിസിനസുകാരനായ രാജീവ് സക്സേനയെ കഴിഞ്ഞ ജനുവരി 30 നു ദുബായിലെ വസതിയിൽ നിന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികളാണ് ദുബായ് സർക്കാരിന്‍റെ അനുമതിയോടെ ഇന്ത്യയിൽ എത്തിച്ചത്. ആരോഗ്യകാരണങ്ങളാൽ രാജീവ് സക്സേനയ്ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ നിന്നൊഴിവാക്കിയാൽ വിശദാംശങ്ങൾ വെളിപ്പെടുത്താമെന്നുള്ള വാഗ്ദാനത്തെ തുടർന്നാണ് മാപ്പുസാക്ഷിയാക്കിയത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയിൽ നിന്നു 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് ഉന്നത രാഷ്ട്രീയ നേതാക്കൾ, പ്രതിരോധ വകുപ്പിലെയും വ്യോമസേനയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ സ്വാധീനിക്കാൻ കൈക്കൂലി നൽകുന്നതിനു രാജീവ് സക്സേന ഉൾപ്പെടെയുള്ള ചിലർ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണു കേസ്.