ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലന്‍റ് കേസിൽ കുറ്റാരോപിതരായ സുഷെൻ മോഹൻ ഗുപ്തക്കും കേസിൽ പങ്കാളികളായ രണ്ട് കമ്പനികൾക്കും സിബിഐ കോടതിയുടെ നോട്ടീസ്. കേസില്‍ അടുത്ത വാദം കേൾക്കുന്ന സെപ്തംബർ 18 വരെ ഗുപ്തയുടെ കസ്റ്റഡി നീട്ടിയതായും കോടതി അറിയിച്ചു.
അഗസ്റ്റവെസ്റ്റ്ലന്‍റ് കേസ്; സുഷെൻ മോഹൻ ഗുപ്തയുടെ കസ്റ്റഡി നീട്ടി - അഗസ്റ്റവെസ്റ്റ്ലാന്‍റ് കേസ്
കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന സെപ്തംബര്‍ 18 വരെ സുഷെന്‍ മോഹന്‍ ഗുപ്തയുടെ കസ്റ്റഡി കാലാവധി നീട്ടി.
കഴിഞ്ഞ ബുധനാഴ്ചയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഗുപ്തക്കെതിരെ സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. 3600 കോടിയുടെ അഗസ്റ്റവെസ്റ്റ്ലന്‍റ് വിവിഐപി ഹെലികോപ്റ്റർ അഴിമതി കേസിൽ ഗുപ്ത ഇടനിലക്കാരനായിരുന്നുവെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. തുടർന്ന് മാർച്ച് 22 ന് കള്ളപ്പണ നിരോധന നിയമ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുഷെൻ മോഹൻ സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
നിരവധി പ്രതിരോധ കരാറുകളിൽ ഗുപ്തയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ അഗസ്റ്റവെസ്റ്റ്ലന്‍റ് കേസ് മാത്രമാണ് പരിഗണിക്കുന്നതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി പി സിങ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയ ഇ-മെയിലുകൾ ഗുപ്തയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ പക്കൽ നിന്നും പെൻഡ്രൈവുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡി പി സിങ് കോടതിയെ അറിയിച്ചു.