ജയ്പൂര്‍:രാജസ്ഥാനില്‍ വളരെ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്, “ആരെങ്കിലും ജലത്തിന്‍റെ മൂല്യം അറിയാമെന്ന് പറയുന്നുണ്ടെങ്കില്‍, ഒന്നുകില്‍ അയാല്‍ നുണ പറയുകയായിരിക്കും, അല്ലെങ്കില്‍ അയാള്‍ രാജസ്ഥാന്‍കാരനായിരിക്കും.'' സംസ്ഥാനത്തെ കുട്ടികള്‍ക്ക് പോലും ജലത്തിന്‍റെ മൂല്യം അറിയാമെന്ന് മാത്രമല്ല, അത് ആവശ്യത്തിന് ലഭിക്കുവാന്‍ അവര്‍ വളരെ അധികം പ്രയാസങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. ജലത്തിന്‍റെ യഥാര്‍ഥ മൂല്യം അറിയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ രാജസ്ഥാനില്‍ പോയി ജീവിക്കൂ എന്ന് പലരും പറയാറുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി രൂക്ഷമായ ജല പ്രതിസന്ധി നേരിടുന്ന പ്രദേശമാണ് രാജസ്ഥാനിലെ ജോബ്‌നര്‍ മേഖല. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ പോലും ടാങ്കര്‍ ലോറികളില്‍ കൊണ്ടു വരുന്ന വെള്ളത്തിനായി കാത്തിരിക്കണം.
ജലദൗർലഭ്യത്തില്‍ നിന്ന് മോചനം നേടുന്ന ജോബ്‌നർ മേഖല: മാതൃകയായി കരണ്‍ നരേന്ദ്ര കാര്‍ഷിക സര്‍വകലാശാല - ഭൂഗർഭ ജലം
ശ്രീ കരണ്‍ നരേന്ദ്ര കാര്‍ഷിക സര്‍വകലാശാല നടത്തിയ ജലപരിപാലന പ്രവർത്തനങ്ങൾ വഴി ജോബ്‌നർ മേഖല ഇപ്പോൾ ജലദൗർലഭ്യത്തില്‍ നിന്ന് മോചനം നേടുകയാണ്.
![ജലദൗർലഭ്യത്തില്‍ നിന്ന് മോചനം നേടുന്ന ജോബ്‌നർ മേഖല: മാതൃകയായി കരണ്‍ നരേന്ദ്ര കാര്‍ഷിക സര്‍വകലാശാല Agriculture University Ground water recharge Water demand Rajasthan village water harvesting water conservation Shri Karan Narendra Agricultural University രാജസ്ഥാനിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി കാർഷിക സർവകലാശാല ജോബ്‌നറിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി കാർഷിക സർവകലാശാല ശ്രീ കരണ്‍ നരേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാല ഭൂഗർഭ ജലം കുടിവെള്ള പ്രശ്നം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7985516-819-7985516-1594573307758.jpg)
രാജസ്ഥാനിലെ പടിഞ്ഞാറന്‍ മേഖലകളായ ബാമര്‍, ജയ്‌സാല്‍മീര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് കിലോമീറ്ററുകള്‍ യാത്ര ചെയ്താല്‍ മാത്രമാണ് ആവശ്യമുള്ള വെള്ളം കൊണ്ടുവരാന്‍ കഴിയുന്നത്. ഭൂമിക്കടിയില്‍ നിന്നും വെള്ളം കണ്ടെത്തുകയും അതേസമയം ഭൂഗര്‍ഭ ജലം വീണ്ടും മെച്ചപ്പെടാതിരിക്കുകയും ചെയ്യുന്ന മേഖലകളായി രാജസ്ഥാനിലെ പല പ്രദേശങ്ങളെയും തരംതിരിച്ചിട്ടുണ്ട്. ഇവയെ " കറുപ്പ് മേഖലകൾ" എന്നാണ് അറിയപ്പെടുന്നത്. മിക്ക സ്ഥലങ്ങളും രാജസ്ഥാൻ അതിർത്തിയിലെ മരുഭൂമിക്ക് സമാനമായിരിക്കുന്നു. തലസ്ഥാന നഗരമായ ജയ്പൂരില്‍ നിന്നും വെറും 40 കിലോമീറ്റര്‍ അകലെയുള്ള ജോബ്‌നര്‍ മേഖലയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഭൂഗര്‍ഭ ജലവിതാനം അനുദിനം താഴ്ന്നു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ജോബ്‌നർ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാർഷിക കോളജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രവർത്തനത്തിലൂടെ ഭൂഗർഭ ജലവിതാനം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണ് ജോബ്‌നർ മേഖല.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കാര്‍ഷിക കോളജായ ശ്രീ കരണ്‍ നരേന്ദ്ര കാര്‍ഷിക സര്‍വകലാശാലയാണ് ജലസംരക്ഷണത്തിന്‍റെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് സ്ഥാപിതമായ കരണ്‍ നരേന്ദ്ര കാര്‍ഷിക സര്‍വകലാശാലയില്‍ 1995 മുതല്‍ ടാങ്കറുകളില്‍ കൊണ്ടു വന്നാണ് വെള്ളം ഉപയോഗിച്ചിരുന്നത്. 1985 വരെ ഇവിട ജലദൗർലഭ്യം ഉണ്ടായിരുന്നില്ല. 125 ഹെക്ടറില്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന സര്‍വകലാശാല പല വിളകളും കൃഷി ചെയ്തിരുന്നു. എന്നാല്‍ 1985ന് ശേഷം പ്രദേശത്തെ ജല വിതാനം കുറഞ്ഞു. 1995 ആയപ്പോഴേക്കും വെള്ളം പൂര്‍ണ്ണമായും ഇല്ലാതായി. കഴിഞ്ഞ 25 വര്‍ഷമായി ആവശ്യത്തിനു വെള്ളം കിട്ടാതെ സര്‍വകലാശാലയുടെ പ്രവർത്തനം പോലും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല മുന്‍ ഡീന്‍ ആയ ജി.എസ്. ബന്‍ ഗ്രാവയുടെ നേതൃത്വത്തില്‍ ജല പരിപാലന പ്രവര്‍ത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോൾ സർവകലാശാലയ്ക്ക് മാത്രമല്ല, ജോബ്‌നർ മേഖലയിലെ ജലദൗർലഭ്യത്തിനും പരിഹാരമായി. സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍സിപ്പാലിറ്റിയുടെ സഹായത്തോടെ സര്‍വകലാശാല അധികൃതര്‍ സമീപത്തെ ജ്വാലാ മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നില്‍ നിന്നും ഒഴുകിയെത്തുന്ന ജലം സംഭരിക്കാൻ 33 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാൻ കഴിയുന്ന മൂന്ന് കുളങ്ങള്‍ നിര്‍മിച്ചു. അതിനു പുറമെ മൂന്ന് കോടി ലിറ്റര്‍ വെള്ളം കൊള്ളുന്ന മറ്റൊരു കുളവും നിർമിച്ചു. സമീപ പ്രദേശങ്ങളിലും കുളങ്ങള്‍ നിര്‍മിച്ചു. കുന്നിൻ മുകളില്‍ നിന്നും ഒഴുകി പാഴാകുന്ന വെള്ളം ഇപ്പോള്‍ ഈ കുളങ്ങളില്‍ ശേഖരിക്കും. പിന്നീട് അവ മറ്റ് കുളങ്ങളിലേക്ക് മാറ്റി സംഭരിക്കുന്നു. കുളം നിറഞ്ഞ് ഒഴുകാന്‍ തുടങ്ങുമ്പോള്‍ ജ്വാലാ ജലാശയത്തിലേക്ക് അത് തുറന്നു വിടും. കുളങ്ങളില്‍ സംഭരിക്കുന്ന വെള്ളം ഈ മേഖലയിലെ ഭൂഗര്‍ഭ ജല വിതാനം 50 അടിയോളം ഉയര്‍ത്തി. അതോടൊപ്പം കൃഷി അഭിവൃദ്ധിപ്പെടുകയും ചെയ്തു. രാജസ്ഥാനെ സംബന്ധിച്ച് ഈ രീതി വളരെ പ്രധാനമാണ്. കാരണം ഇവിടുത്തെ 295 ബ്ലോക്കുകളില്‍ 185 എണ്ണവും 'കറുപ്പ് മേഖലയിലാണ്''. 2003 ജൂണ്‍-10 ന് 164 ഇടങ്ങളാണ് കറുപ്പ് മേഖലകളായി തരംതിരിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ അത് 185 ആയി ഉയര്‍ന്നിരിക്കുന്നു. ശ്രീ കരണ്‍ നരേന്ദ്ര കാര്‍ഷിക സര്‍വകലാശാല നടത്തിയ ജലപരിപാലന പ്രവർത്തനങ്ങൾ വഴി ജോബ്‌നർ മേഖല ഇപ്പോൾ ജലദൗർലഭ്യത്തില്‍ നിന്ന് മോചനം നേടുകയാണ്.