കേരളം

kerala

ETV Bharat / bharat

കർഷകർ ആത്മനിര്‍ഭര്‍ ഭാരതിന്‍റെ അടിത്തറയെന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈ പ്രതിസന്ധി ഘട്ടത്തിൽ കാർഷിക മേഖല വീണ്ടും കഴിവ് പ്രകടിപ്പിച്ചതായും കർഷകരും കാർഷിക മേഖലയും ഗ്രാമങ്ങളുമാണ് ആത്മനിഭർ ഭാരതിന്‍റെ അടിത്തറയെന്നും പ്രധാനമന്ത്രി

Atmanirbhar Bharat Agriculture sector മാൻ കി ബാത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക ബില്ല്
കർഷകർ ആത്മനിഭർ ഭാരതിന്‍റെ അടിത്തറയെന്ന് മോദി

By

Published : Sep 27, 2020, 2:42 PM IST

Updated : Sep 27, 2020, 3:19 PM IST

ന്യൂഡൽഹി: ആത്മനിഭർ ഭാരതിന് ശക്തമായ അടിത്തറ പാകാൻ കർഷകരും കാർഷിക മേഖലയും ശക്തമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറുപത്തി ഒമ്പതാമത് മാൻ കി ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രതിസന്ധി ഘട്ടത്തിൽ കാർഷിക മേഖല വീണ്ടും കഴിവ് പ്രകടിപ്പിച്ചതായും കർഷകരും കാർഷിക മേഖലയും ഗ്രാമങ്ങളുമാണ് ആത്മനിഭർ ഭാരതിന്‍റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇടങ്ങളിലെ കർഷകരുടെ കാര്യങ്ങൾ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകരെ സഹായിക്കുന്ന മഹാരാഷ്ട്രയിലെ ശ്രീ സ്വാമി സമർത്ത് ഫാർമർ പ്രൊഡ്യൂസേഴ്‌സ് ലിമിറ്റഡ് അടക്കമുള്ള ചില പ്രസ്ഥാനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Last Updated : Sep 27, 2020, 3:19 PM IST

ABOUT THE AUTHOR

...view details