ഛണ്ഡിഗഡ്: പഞ്ചാബിൽ കേന്ദ്രത്തിന്‍റെ കാർഷക ഓർഡിനൻസുകൾക്കെതിരെ പ്രതിഷേധം തുടരുന്നു. ഓർഡിനൻസുകൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പട്യാല, ബർണാല, മോഗ, ഫഗ്വാര എന്നിവിടങ്ങളിലും പ്രതിഷേധം തുടരുന്നു. കർഷകർ വിവിധ സ്ഥലങ്ങളിൽ റോഡുകൾ തടഞ്ഞു. ഓർഡിനൻസുകൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കർഷകർ പറഞ്ഞു.
പഞ്ചാബിൽ കാർഷക ഓർഡിനൻസുകൾക്കെതിരെ പ്രതിഷേധം തുടരുന്നു - പ്രധാനമന്ത്രി നരേന്ദ്ര മോദി
ർഷകർ വിവിധ സ്ഥലങ്ങളിൽ റോഡുകൾ തടഞ്ഞു. ഓർഡിനൻസുകൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കർഷകർ പറഞ്ഞു.
പഞ്ചാബിൽ കാർഷക ഓർഡിനൻസുകൾക്കെതിരെ പ്രതിഷേധം തുടരുന്നു
ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ഓർഡിനൻസ്, വില ഉറപ്പാക്കൽ, കാർഷിക സേവന ഓർഡിനൻസ്, 1955ലെ അവശ്യ ചരക്ക് നിയമത്തിലെ ഭേദഗതി ഇവയാണ് കർഷകർ ശക്തമായി എതിർക്കുന്നത്. അതേസമയം പുതിയ ഓർഡിനൻസുകളുമായി മുന്നോട്ട് പോകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അഭ്യർഥിച്ചു.