കര്‍ഷക ഉല്‍പാദക സംഘടനകള്‍ (എഫ്‌പിഒകള്‍) മുഖ്യമായും ആതിഥേയത്വം വഹിക്കുന്ന വിളവെടുപ്പിനു ശേഷമുള്ള സംഭരണ, സംസ്‌കരണ, സൗകര്യങ്ങള്‍ കെട്ടിപടുക്കുന്നതിനു വേണ്ടി ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് (എഐഎഫ്) പ്രധാനമന്ത്രി 2020 ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുകയുണ്ടായി. ഇളവ് നിരക്കില്‍ എഫ്‌പിഒകള്‍ക്കും, പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളിലൂടെ (പിഎസികള്‍) മറ്റ് സംരംഭകര്‍ക്കും വായ്‌പ നല്‍കുന്നതിനായി ഈ ഫണ്ട് വിനിയോഗിക്കും. കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്‍റെ സഹകരണത്തോടു കൂടി നബാര്‍ഡ് ആയിരിക്കും ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുക.
വിളവെടുപ്പിനു ശേഷമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി മൂന്ന് ശതമാനം എന്ന കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കില്‍ നിശ്ചിത കാലാവധികള്‍ക്കുള്ള വായ്‌പകള്‍ നല്‍കികൊണ്ടാണ് കേന്ദ്രം ഈ ചെലവ് വഹിക്കാന്‍ പോകുന്നത്. കടമെടുക്കുന്നവര്‍ അടവ് തെറ്റിക്കുവാന്‍ സാധ്യതയുള്ള തോത് കണക്കാക്കി കൊണ്ട് ബാങ്കുകള്‍ക്ക് രണ്ട് കോടി രൂപ വരെയുള്ള വായ്‌പകള്‍ക്ക് സര്‍ക്കാര്‍ ഒരു ഉറപ്പും നല്‍കുന്നുണ്ട്. സൂക്ഷ്‌മ, ചെറുകിട വ്യവസായ സംരംഭകര്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് വഴി രണ്ട് കോടി രൂപ വരെയുള്ള വായ്‌പകള്‍ നല്‍കി കൊണ്ടായിരിക്കും ഇത് ചെയ്യുക.
കാര്‍ഷിക വിതരണ ചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായ, വിളവെടുപ്പിനു ശേഷം ആവശ്യമായ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് മുതല്‍ മുടക്കുകള്‍ ആകര്‍ഷിക്കുക എന്നുള്ളതാണ് എഐഎഫിന്‍റെ പ്രധാന ലക്ഷ്യം. അതുവഴി സംഭരണ ശാലകള്‍, നിലവറകള്‍, പായ്ക്ക് ചെയ്യുന്ന ഇടങ്ങള്‍, വര്‍ഗീകരിച്ച് ഗ്രേഡ് നല്‍കുന്ന യൂണിറ്റുകള്‍, കോള്‍ഡ് ചെയിന്‍ പദ്ധതികള്‍, വിളവുകള്‍ പാകപ്പെടുത്തുന്ന അറകള്‍, ഇ-വിപണന വേദികള്‍ തുടങ്ങിയവ മൂന്ന് ശതമാനം എന്ന ഇളവ് നിരക്കില്‍ വായ്‌പകള്‍ക്ക് അര്‍ഹതയുള്ളവരായിരിക്കും.
കാര്‍ഷിക വിപണികളെ നേരെയാക്കി എടുക്കുക എന്നുള്ള ലക്ഷ്യത്തിലേക്കുള്ള ഒരു പ്രമുഖ ചുവട് വെയ്പ്പായിരിക്കും ഈ ഫണ്ട്. കാര്‍ഷിക വിപണികളുടെ നിയമപരമായ രൂപ ഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വിജ്ഞാപനങ്ങള്‍ മുന്‍ കാലങ്ങളില്‍ ഇറക്കുകയുണ്ടായി. ഒരു പരിധി വരെ ഉദാരവല്‍ക്കരണം കൊണ്ടു വരുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. അവശ്യ സാധന നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടു വരിക, എപിഎംസി ചന്തകള്‍ക്ക് പുറത്ത് കര്‍ഷകരെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുവാന്‍ അനുവദിക്കുക, കര്‍ഷകരും ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്നവരും കയറ്റുമതിക്കാരും ചില്ലറ വില്‍പനക്കാരും തമ്മില്‍ കാര്‍ഷിക കരാറുകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ഭേദഗതികള്‍.
കാര്‍ഷിക വിപണികളെ നേരെയാക്കി എടുക്കുക എന്ന ആവശ്യത്തിന് തികയുന്നതല്ല എങ്കിലും, അനിവാര്യമായ ഒരു അവസ്ഥയായിരുന്നു നിയമപരമായ രൂപഘടനയിലെ മാറ്റങ്ങള്‍. ഈ മാറ്റങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിളവെടുപ്പിനു ശേഷമുള്ള ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതും. ഈ വിടവ് നികത്തുന്നതിന് എഐഎഫ് സഹായിക്കും. വരും കാലങ്ങളില്‍ അതിന്‍റെ എല്ലാം ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും. എന്നാല്‍ സംസ്ഥാനങ്ങളും എഫ്‌പിഒകളും വ്യക്തിഗത സംരംഭകരും കേന്ദ്രം മുന്നോട്ട് വെച്ച ഈ പരിഷ്‌കാരങ്ങള്‍ എത്ര വേഗത്തില്‍, എത്രത്തോളം ആത്മാര്‍ഥതയോടെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതെല്ലാം.
10000ത്തോളം അധിക എഫ്‌പിഒകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ നബാര്‍ഡിനും ഉത്തരവാദിത്തമുണ്ട് എന്നതിനാല്‍ ഈ സംഘങ്ങള്‍ക്ക് മെച്ചപ്പെട്ട വില നേടിയെടുക്കാന്‍ സഹായിക്കുന്നതിനായി അവര്‍ ഒരു പാക്കേജ് സൃഷ്ടിക്കുന്നതാണ്. ഇവിടെയാണ് നിഗൂഢതയുടെ സ്വഭാവമുള്ള ചില വിട്ടു പോകലുകള്‍ ഉള്ളത്. വിളവെടുപ്പിനു ശേഷം പ്രത്യേകിച്ച് വിലകള്‍ പൊതുവെ വളരെ കുറഞ്ഞിരിക്കുന്ന വേളകളില്‍, തങ്ങളുടെ ഉൽപന്നങ്ങൾ പരിഭ്രാന്തരായി കിട്ടുന്ന വിലയ്ക്ക് വിറ്റു തുലയ്ക്കുന്ന അവസ്ഥയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുവാന്‍ മെച്ചപ്പെട്ട കൂടുതല്‍ സംഭരണ സൗകര്യങ്ങള്‍ സഹായിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
പക്ഷേ ചെറുകിട കര്‍ഷകര്‍ക്ക് ഒരുപാട് കാലമൊന്നും സ്‌റ്റോക്ക് കാത്തു സൂക്ഷിക്കുവാന്‍ പറ്റില്ല. കാരണം അവര്‍ക്ക് കുടുംബത്തിലെ ചെലവുകള്‍ക്ക് അടിയന്തിരമായ പണം ആവശ്യമാണ്. കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ കണക്ക് പ്രകാരം വളരെ ചെറുതാണ് ഇതെന്നതിനാൽ വിപണിയിലേക്കും ധനസഹായ കേന്ദ്രങ്ങളിലിലേക്കും വേണ്ടത്ര എത്തിപ്പെടാന്‍ വഴിയില്ലാത്ത ഇവര്‍ക്ക് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്.
വില പേശി നിശ്ചയിക്കാവുന്ന ഒരു സംഭരണശാല രസീത് സംവിധാനത്തിലൂടെ എഫ്‌പിഒ തലത്തിലുള്ള സംഭരണ സൗകര്യങ്ങളുടെ മൂല്യം മെച്ചപ്പെടുത്തുവാന്‍ കഴിയും. നിലവിലുള്ള വിപണി വില എത്രയാണോ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്നത്, അതിന്‍റെ 75-80 ശതമാനം മൂല്യം കണക്കാക്കി കൊണ്ട് എഫ്‌പിഒ കള്‍ക്ക് കര്‍ഷകര്‍ക്ക് മുന്‍കൂര്‍ തുക നല്‍കാവുന്നതാണ്. പക്ഷെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഈട് ആയി കണക്കാക്കി കൊണ്ട് അവര്‍ക്ക് മുന്‍കൂര്‍ തുക നല്‍കണമെങ്കില്‍ എഫ്‌പിഒകളുടെ പക്കല്‍ വന്‍ തോതില്‍ പ്രവര്‍ത്തന മൂലധനം വേണം. നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വിള വായ്‌പ ലഭിക്കുന്ന പോലെ - എഫ് പി ഒകള്‍ക്ക് പ്രവര്‍ത്തന മൂലധനം നബാര്‍ഡ് ഉറപ്പാക്കിയില്ലെങ്കില്‍ സംഭരണ സൗകര്യങ്ങള്‍ ഒരുക്കുന്നതു കൊണ്ട് മാത്രം കര്‍ഷകര്‍ക്ക് ഗുണഫലം ലഭിക്കാന്‍ ഇടയില്ല.
നിലവില്‍ മിക്ക എഫ്‌പിഒകള്‍ക്കും പ്രവര്‍ത്തന മൂലധനത്തിന്‍റെ വലിയ ഒരു പങ്കും വായ്‌പയായി ലഭിക്കുന്നത് 12 മുതല്‍ 22 ശതമാനം വരെ പ്രതി വര്‍ഷ പലിശ നിരക്കില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നാണ്. ഇത്രയും വലിയ നിരക്കില്‍ വിളവുകള്‍ സംഭരിച്ച് വെക്കുക എന്നുള്ളത് സാമ്പത്തികമായി ലാഭകരമായിരിക്കില്ല. അല്ലെങ്കില്‍ വിളവെടുപ്പിന്‍റെ സമയത്തെ വിലയേക്കാള്‍ വളരെ അധികം ഉയര്‍ന്ന വിലയായിരിക്കണം സീസണല്ലാത്ത കാലത്തെ വിലകള്‍.
ഡയറി ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്ക്ക് പുറമെ അച്ചാറുകള്‍ പഴച്ചാറുകള്‍ സോസുകള്‍ തുടങ്ങിയ സാധനങ്ങള്‍ വീടുകളില്‍ കൊണ്ടു ചെന്ന് നല്‍കുന്നതിനു വേണ്ടി നാഗ്‌പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എഫ്‌പിഒ പ്രമോട്ട് ചെയ്യുന്ന വേദകൃഷി ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ കര്‍ഷക-തീന്‍ മേശ സേവനം 2020 ഓഗസ്റ്റ് 17ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മന്ത്രാലയം ആരംഭിക്കുകയുണ്ടായി. ഈ വേദിയിലൂടെ എഫ്‌പിഒ കര്‍ഷകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്‌ത ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം മുന്‍പ് വരെ തങ്ങളുടെ മുന്‍ കൂര്‍ ഓര്‍ഡറുകള്‍ നല്‍കുവാന്‍ സാധിക്കും. കര്‍ഷകരെ ജൈവ കൃഷിയുടെ മികച്ച രീതികള്‍ ബോധ വല്‍ക്കരിക്കുന്നതിനുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ സംവിധാനവും ഇത് ഒരുക്കുന്നുണ്ട്. അതിലുപരി തങ്ങള്‍ വാങ്ങുന്ന ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന കര്‍ഷകരെ അറിയുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു.
പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഉല്‍പന്നങ്ങള്‍ക്കൊപ്പം ഈ കര്‍ഷകരുടെ വിശദാംശങ്ങളും ഉണ്ടായിരിക്കും. അതുപോലെ കമ്പോസ്റ്റ്, ജൈവ വളങ്ങള്‍, കീട നിയന്ത്രണ പരിഹാരങ്ങള്‍ തുടങ്ങിയ കാര്‍ഷിക വസ്‌തുക്കളും എഫ്‌പിഒ ലഭ്യമാക്കുന്നുണ്ട്. ഒട്ടും തന്നെ പാഴാവാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സോളാര്‍ ഉണക്കല്‍ യന്ത്രങ്ങളും എഫ്‌പിഒ കര്‍ഷകര്‍ക്ക് നല്‍കുന്നു. അവര്‍ക്ക് താങ്ങാവുന്ന വിലയ്ക്കാണ് ഇത് നല്‍കി വരുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി ശാസ്ത്രത്തേയും സമ്പദ് വ്യവസ്ഥയേയും ഒരുമിപ്പിക്കുന്നതിന് ഉദാഹരണമാണ് ഈ എഫ്‌പിഒ. ചെലവ് വെട്ടി കുറയ്ക്കല്‍, ഉല്‍പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തല്‍, വളര്‍ത്തി വലുതാക്കല്‍, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സാങ്കേതിക വിദ്യകളെ കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ എന്നിവയിലൂടെയാണ് ക്ഷേമം ഉറപ്പ് വരുത്തുന്നത്.
വില പേശി നിശ്ചയിക്കാവുന്ന സംഭരണശാല രസീത് സംവിധാനം ഉപയോഗിക്കുവാന്‍ എഫ്‌പിഒകളെ പരിശീലിപ്പിക്കുന്ന ഒരു നിര്‍ബന്ധിത മോഡ്യൂള്‍ നബാര്‍ഡ് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതുവഴി വിപണിയില്‍ തങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള അപകട സാധ്യതകളില്‍ നിന്നും കാര്‍ഷിക മേഖലയുടെ ഭാവിയെ പുറത്തേക്ക് എത്തിക്കുവാനുള്ള വഴി കാട്ടുകയും വേണം. രണ്ടാമതായി ഉല്‍പ്ന്ന വിപണികളില്‍ ഒന്നില്‍ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ - ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സി ഐ), നാഷണല്‍ അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, (നാഫെഡ്) സ്‌റ്റേറ്റ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ (എസ് ടി സി) - ഭാവിയുടെ കൃഷിയിലെ തങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ രീതിയിലാണ് ചൈന തങ്ങളുടെ ഭാവി കാര്‍ഷിക വിപണികളെ വിശാലമാക്കി മാറ്റിയത്.
മൂന്നാമതായി എഫ്‌പിഒകള്‍ക്കും വ്യാപാരികള്‍ക്കും വായ്‌പ നല്‍കുന്ന ബാങ്കുകളും കാര്‍ഷിക വിപണികളുടെ ആരോഗ്യകരമായ വളര്‍ച്ചയെ മുന്‍ നിര്‍ത്തി “പുനര്‍ ഉറപ്പാക്കലുകാര്‍'' എന്ന വേഷത്തില്‍ ഉല്‍പന്നങ്ങളുടെ ഭാവിയില്‍ പങ്കാളിത്തം വഹിക്കണം. ഏറ്റവും ഒടുവിലായി സര്‍ക്കാരിന്‍റെ നയം കൂടുതല്‍ സുസ്ഥിരവും വിപണി സൗഹൃദപരവും ആയിരിക്കണം. മുന്‍ കാലങ്ങളില്‍ അവ ഏറെ നിയന്ത്രണങ്ങള്‍ ഉള്ളതും പ്രവചനാതീതവുമായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഒരു വില വര്‍ധന കാര്‍ഷിക ഭാവിയെ തന്നെ നിരോധിക്കുന്നതില്‍ കലാശിക്കുമായിരുന്നു പലപ്പോഴും. മിക്ക ഇന്ത്യന്‍ നയ രൂപീകരണ വിദഗ്‌ധരും ഊഹാപോഹക്കാരുടെ കൂടാരങ്ങളായാണ് കാര്‍ഷിക ഭാവി വിപണികളെ നോക്കി കണ്ടിരുന്നത്.
അസാധാരണമായ വില കുറവിനും വില തകര്‍ച്ചയ്ക്കും എല്ലാം തന്നെ ഈ വിപണികളെ ആയിരുന്നു കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ വില കണ്ടെത്തലിന്‍റെ ഒരു പ്രധാനപ്പെട്ട ഉപകരണങ്ങളാണ് ഇവയെന്ന് തിരിച്ചറിയുവാന്‍ നമ്മുടെ നയ രൂപീകരണക്കാര്‍ക്ക് കഴിഞ്ഞില്ല എന്നുള്ളത് ദുഖകരമായ കാര്യമാണ്. വളരെ ലാഘവത്തോടു കൂടി ഒരു കാര്‍ഷിക ഭാവി വിപണിയെ നിരോധിക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്‌തു കൊണ്ട് അവര്‍ വില സന്ദേശകനെ കൊല്ലുകയായിരുന്നു. അതിനു ശേഷം വില നിലവാരത്തിന്‍റെ മേഖലയിലുള്ള അവരുടെ നയ നടപടികള്‍ എല്ലാം തന്നെ ഇരുട്ടിലേക്കുള്ള വെടിവെയ്പ്പ് പോലെയായിരുന്നു. - നിരവധി തവണ അവര്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ അവര്‍ക്കു തന്നെയാണ് കൊണ്ടത്.