കേരളം

kerala

ETV Bharat / bharat

പുതുക്കിയ കാർഷിക നിയമം; നിലപാടാവർത്തിച്ച്‌ നരേന്ദ്ര സിംഗ് തോമർ - ദേശിയ വാർത്ത

കാർഷിക നിയമം സംബന്ധിച്ച്‌ ചില സംസ്ഥാനത്തെ ആളുകൾക്ക്‌ തെറ്റായ വിവരങ്ങൾ ആരോ നൽകിയിട്ടുണ്ടെന്ന് തോമർ

കാർഷിക നിയമം  നിലപാടാവർത്തിച്ച്‌ നരേന്ദ്ര സിങ് തോമർ  Agricultural Law  Narendra Singh Tomar  നരേന്ദ്ര സിങ് തോമർ  ദേശിയ വാർത്ത  national news
കാർഷിക നിയമം;നിലപാടാവർത്തിച്ച്‌ നരേന്ദ്ര സിങ് തോമർ

By

Published : Feb 5, 2021, 1:10 PM IST

ന്യൂഡൽഹി:കാർഷിക നിയമത്തിൽ നിലപാടാവർത്തിച്ച്‌ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കാർഷിക നിയമങ്ങളുടെ നേട്ടങ്ങളെക്കുറിച്ച്‌ കർഷക സംഘടനകൾ വിലയിരുത്തിയിട്ടില്ലെന്നും തോമർ പറഞ്ഞു. കാർഷിക നിയമം സംബന്ധിച്ച്‌ ചില സംസ്ഥാനത്തെ ആളുകൾക്ക്‌ തെറ്റായ വിവരങ്ങൾ ആരോ നൽകിയിട്ടുണ്ടെന്നും തോമർ കൂട്ടിച്ചേർത്തു.

ഈ നിയമങ്ങൾ നടപ്പിലാക്കിയാൽ മറ്റുള്ളവർ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുമെന്ന് ചിലർ കർഷകരെ തെറ്റിദ്ധരിപ്പിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു നിയമത്തിന്‌ കേന്ദ്രം പിന്തുണ നൽകുമോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങളുടെ നേട്ടത്തെക്കുറിച്ച്‌ കർഷകർ വിലയിരുത്താത്തതാണ്‌ ഇതുവരെയുള്ള ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details