ഭോപ്പാല്‍: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. യുപിഎ ഭരണകാലയളവിലെ 4.2 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി കാര്‍ഷിക വളര്‍ച്ച കുറഞ്ഞുവെന്ന് സുര്‍ജേവാല ആരോപിച്ചു. കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ധന വരുത്താന്‍ മോദി സര്‍ക്കാരിന് 20 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
മോദി ഭരണത്തില്‍ കാര്‍ഷിക വളര്‍ച്ച കൂപ്പുകുത്തിയെന്ന് കോണ്‍ഗ്രസ് - കാര്‍ഷിക വളര്‍ച്ചാ നിരക്ക്
നരേന്ദ്രമോദിയുടെ ഭരണത്തില്‍ 4.2 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി കാര്‍ഷിക വളര്‍ച്ച കുറഞ്ഞു- രണ്‍ദീപ് സുര്‍ജേവാല

ലോക്സഭയില്‍ മോദി സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2014നും 2018നുമിടയിലുള്ള കാര്‍ഷിക വളര്‍ച്ച 2.5 ശതമാനമാണ്. എന്നാല്‍, 2009-2014 കാലയളവില്‍ യുപിഎ ഭരണത്തിന് കീഴില്‍ ഇത് 4.2 ശതമാനമായിരുന്നു. കര്‍ഷകര്‍ക്കു നിര്‍മാണച്ചെലവിന്റെ അമ്പത് ശതമാനം താങ്ങുവില നല്‍കാമെന്ന് വാഗ്ദാനം ചെയ്തതല്ലാതെ അത് കൊടുക്കാന്‍ മോദി തയാറാകുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു.