കേരളം

kerala

ETV Bharat / bharat

കാർഷിക ബിൽ രാജ്യസഭയിൽ; താങ്ങുവില തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി - Agri bills in Rajya Sabha

രണ്ട് കാർഷിക ബില്ലുകൾ ചരിത്രപരമാണെന്നും കർഷകരുടെ ജീവിതത്തിൽ ഇത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും സഭയെ അഭിസംബോധന ചെയ്‌തു കൊണ്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

കാർഷിക ബിൽ രാജ്യസഭയിൽ  താങ്ങുവില തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി  Tomar said MSP will continue  Agri bills introduced in Rajya Sabha  കാർഷിക ബിൽ അവതരിപ്പിച്ചു  Agri bills in Rajya Sabha  കാർഷിക ബിൽ അവതരിപ്പിച്ചു
കാർഷിക ബിൽ രാജ്യസഭയിൽ; താങ്ങുവില തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി

By

Published : Sep 20, 2020, 12:06 PM IST

ന്യൂഡൽഹി: കാർഷിക ബിൽ രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ചു. കർഷകർക്കുള്ള താങ്ങുവില സമ്പ്രദായം തുടരുമെന്നും കാർഷിക ബില്ല് മൂലം താങ്ങുവിലയിൽ മാറ്റം വരില്ലെന്നും കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. അതേസമയം, ഭരണ സഖ്യത്തിലെ കക്ഷികൾ അടക്കം നിരവധി കാർഷിക സംഘടനകളാണ് ബില്ലിനെതിരെ രംഗത്തെത്തിയത്. കാർഷിക ബിൽ ലോക്‌സഭയിൽ പാസാക്കിയതിനെ തുടർന്ന് ശിരോമണി അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജി വെച്ചിരുന്നു. അതേ സമയം രണ്ട് കാർഷിക ബില്ലുകൾ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളായ കെ.കെ രാഗേഷ്, ഡെറക് ഓബ്രിയൻ, ട്രിച്ചി ശിവ, കെ. സി വേണുഗോപാൽ എന്നിവർ സഭയില്‍ ആവശ്യപ്പെട്ടു.

രണ്ട് കാർഷിക ബില്ലുകൾ ചരിത്രപരമാണെന്നും ഇതിലൂടെ കർഷകരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും സഭയെ അഭിസംബോധന ചെയ്‌തുകൊണ്ട് കൃഷി മന്ത്രി നരേന്ദ്ര തോമർ പറഞ്ഞു. കാർഷിക ഉൽ‌പന്നങ്ങളുടെ വിപണന നിയന്ത്രണങ്ങൾ‌ നീക്കം ചെയ്യാനും വിളകൾ‌ വിൽ‌ക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികളുമായി ഇടപഴകാൻ‌ കർഷകർക്ക് സാധിക്കുമെന്നും തോമർ കൂട്ടിച്ചേർത്തു. ബില്ലിൽ കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നുണ്ട്. കർഷകർക്കിടയിൽ മത്സരം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെതിരെ രാജ്യം ശക്തമായ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കർഷകരുടെ ആവശ്യം പരിഗണിച്ച് ബിൽ പിൻവലിക്കണമെന്നും സിപിഎം എം.പിയായ കെ.കെ രാഗേഷ് രാജ്യസഭയിൽ പറഞ്ഞു. ബില്ലുകൾ കർഷകർക്കുള്ള കൊവിഡ് റിലീഫ് പാക്കേജായി വ്യാഖ്യാനിക്കുകയാണെന്നും എന്നാൽ ഇത് കോർപ്പറേറ്റുകൾക്കുള്ള പാക്കേജാണെന്നും എംപി ആരോപിച്ചു. ബില്ലിലൂടെ സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്ര സർക്കാർ തട്ടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിലൂടെ കർഷകർ കോർപ്പറേറ്റുകളുടെ ദയക്കായി കാത്തു നിൽക്കേണ്ട അവസ്ഥയിലെത്തിക്കും. കർഷകർക്ക് വില പേശാനുള്ള അധികാരം നൽകുന്നില്ലെന്നും കോർപ്പറേറ്റുകളുമായി കരാറിൽ ഏർപ്പെടാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details