കേരളം

kerala

ETV Bharat / bharat

ആറ് വയസുകാരനെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റില്‍ - Agra

കുട്ടിയെ സ്‌കൂളിൽ വിടാൻ പിതാവ് പോകുന്നതിനിടെയാണ് കൊലപാതകമെന്ന് സൂചന. അച്ഛൻ അമിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മകൻ റിഷി തോമർ സ്കൂളില്‍ എത്തിയില്ലെന്ന് സ്കൂൾ അധികൃതർ വീട്ടില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ആറ് വയസുകാരനെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റില്‍

By

Published : Aug 12, 2019, 8:20 PM IST

ആഗ്ര: മാനസിക അസ്വാസ്ഥ്യമുള്ള പിതാവ് ആറ് വയസുള്ള മകനെ കൊലപ്പെടുത്തി. ആഗ്രയ്ക്ക് സമീപം താജഗഞ്ചിലാണ് സംഭവം.
കുട്ടിയെ സ്‌കൂളിൽ വിടാൻ പിതാവ് പോകുന്നതിനിടെയാണ് കൊലപാതകമെന്ന് സൂചന. അച്ഛൻ അമിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മകൻ റിഷി തോമർ സ്കൂളില്‍ എത്തിയില്ലെന്ന് സ്കൂൾ അധികൃതർ വീട്ടില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വിവരം ലഭിച്ചയുടനെ കുട്ടിയുടെ മുത്തച്ഛൻ പൊലീസിൽ പരാതി നൽകി. അമിത് കുമാർ മാനസിക രോഗിയല്ലെന്നും അസാന്മാർഗിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന ആളാണെന്നും കുട്ടിയുടെ മുത്തച്ഛൻ പൊലീസിന് മൊഴി നല്‍കി. കുട്ടിയെ കൊന്നത് മാനസിക രോഗത്താല്‍ അല്ലെന്നും അമിത് കുമാറിന്‍റെ അസാന്മാർഗിക പ്രവർത്തനങ്ങളുടെ ഫലമാണെന്നും മുത്തച്ഛൻ പറയുന്നു.

ABOUT THE AUTHOR

...view details