ആഗ്ര(ഉത്തര്‍ പ്രദേശ്):അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെയും ഭാര്യ മെലാനിയ ട്രംപിന്‍റെയും ഇന്ത്യ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന ട്രംപ് സന്ദര്‍ശിക്കുന്ന ആഗ്ര നഗരത്തിന്‍റെ സൗന്ദര്യ വല്‍ക്കരണം പുരോഗമിക്കുകയാണ്. ഖേരിയ വിമാനത്താവളം മുതല്‍ താജ്മഹല്‍ വരെയുള്ള റോഡിലെ ചുമരുകളുടെ പെയിന്‍റിങ്ങ് പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ട്രംപിന്‍റെ സന്ദര്‍ശനം; ആഗ്ര നഗരത്തില്‍ സൗന്ദര്യ വല്‍ക്കരണം പുരോഗമിക്കുന്നു
ഖേരിയ വിമാനത്താവളം മുതല്‍ താജ്മഹല്‍ വരെയുള്ള റോഡിലെ ചുമരുകളുടെ പെയിന്‍റിങ്ങ് പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്
ട്രംപിനെ സ്വാഗതം ചെയ്യുന്ന മുദ്രാവാക്യങ്ങളും ചുമരുകളില്‍ എഴുതുന്നുണ്ട്. ലളിത കലാ അക്കാദമിയുടെ കലാകാന്മാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നൂറിലേറെ പെയിന്‍റിങ്ങ് ജോലിക്കാരെയാണ് ഇതിനായി സര്‍ക്കാര്‍ ചുമലപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്‍റ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ കലാകാരന്മാര്‍ ജോലിചെയ്യുന്നതായി ലളിതകലാ അക്കാദമി വക്താവ് ഡോ മനോജ് ഇടിവി ഭാരതിനോട് പറഞ്ഞു
വായു- ജല മലിനീകരണം തടയുന്നതിനുള്ള നീക്കങ്ങളും ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങളും മോടിപിടിപ്പിക്കുന്നുണ്ട്. മാത്രമല്ല നീരൊഴുക്ക് കുറയുകയും മലിനമാകുകയും ചെയ്ത യമുന നദിയിലേക്ക് വെള്ളം വഴിതിരിച്ച് വിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 24 ,25 തിയതികളിലാണ് ട്രംപിന്‍റെ സന്ദര്‍ശനം.