ലക്‌നൗ : ആഗ്ര ജില്ലാ ആശുപത്രിയിൽ 28 കൊവിഡ് രോഗികൾ മരിച്ചുവെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാദത്തിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ് കത്തയച്ചു. ട്വീറ്റ് പിൻവലിക്കാനാവശ്യപ്പെട്ടാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക ഗാന്ധിക്ക് കത്തയച്ചത്. യുപി സർക്കാർ സത്യം അടിച്ചമർത്താൻ ശ്രമിച്ചത് എത്ര നാണക്കേടാണ് എന്നും ആഗ്ര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളിൽ 28 കൊവിഡ് രോഗികൾ മരിച്ചുവെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനു പകരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് മജിസ്‌ട്രേറ്റ് കത്തിൽ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ വ്യാജ ട്വീറ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ്
ആഗ്ര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 48 മണിക്കൂറിനുള്ളിൽ 28 കൊവിഡ് രോഗികൾ മരിച്ചുവെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനു പകരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് മജിസ്‌ട്രേറ്റ് കത്തിൽ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ വ്യാജ ട്വീറ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ്
കഴിഞ്ഞ 109 ദിവസങ്ങൾക്കിടയിൽ 1,139 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ 79 രോഗികൾ മരിച്ചുവെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ 28 പേരുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 6,152 സജീവ കേസുകളും 569 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.