മോദിയെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വി - #Jairamramesh
"മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല"

ന്യൂഡല്‍ഹി: മോദിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. നേരത്തെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശും മോദിയെ പിന്തുണച്ചിരുന്നു. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അഭിഷേക് മനു സിങ്‌വി പറഞ്ഞു. പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും ഉജ്വലയോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മികച്ചതായിരുന്നെന്നും അഭിഷേക് മനു സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ ഭരണ മാതൃക പൂര്‍ണമായും തെറ്റല്ലെന്നും ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ഡല്‍ഹിയിലെ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പറഞ്ഞിരുന്നു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പല കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.
TAGGED:
#Jairamramesh