കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ - നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ

രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായ വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ

Sachin Pilot  Rajasthan  Citizenship Amendment Act  Congress  State Assembly  Resolution against CAA  പൗരത്വ ഭേദഗതി നിയമം  After Punjab and Kerala, Rajasthan to now move resolution against CAA  നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ  സച്ചിൻ പൈലറ്റ്
പൗരത്വ ഭേദഗതി നിയമംപൗരത്വ ഭേദഗതി നിയമം

By

Published : Jan 23, 2020, 3:14 PM IST

ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കേരളത്തിന്‍റെയും പഞ്ചാബിന്‍റെയും മാതൃക പിന്തുടർന്നാണ് രാജസ്ഥാൻ സർക്കാരിന്‍റെ നീക്കം. വിയോജിപ്പ് പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും സച്ചിൻ പൈലറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായ വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറും.

ABOUT THE AUTHOR

...view details