അനധികൃതമായി പ്രവർത്തിക്കുന്ന കൽക്കരി ഖനിക്കുള്ളിലാണ് തൊഴിലാളികളായ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ എങ്ങനെയാണ് മരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഖനിക്കുള്ളിൽ പെട്ടന്നുണ്ടായ മണ്ണിടിച്ചിലിലോ വിഷവാതകം ശ്വസിച്ചാതോ ആവാം മരണകാരണമെന്ന് അധികൃതർ പറഞ്ഞു.
നാഗാലാന്‍റിൽ അനധികൃത ഖനിക്കുള്ളിൽപെട്ട് നാല് തൊഴിലാളികള്‍ മരിച്ചു - മേഖാലയ ഖനി അപകടം
പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറിയത്. കുടുംബാംഗങ്ങള്‍ അനുവദിക്കാത്തതിനാലാണ് പോസ്റ്റ് മോര്‍ട്ടം നടത്താത്തതെന്ന് അധികൃതര്‍.
നാഗാലാന്‍റിന്‍റെ തലസ്ഥാനമായ ഒഹിമയിൽ നിന്നും 250 കിലോമീറ്റർ അകെലയാണ് ഖനി സ്ഥിതി ചെയ്യുന്നത്. ഖനിയുടെ കൃത്യമായ സ്ഥാനമെവിടെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എലിദ്വാരങ്ങൾ പോലെയുള്ള ചെറുകുഴികൾ ഉള്ള ഖനിയാണോ, തുറന്ന മുഖമുള്ള ഖനിയാണോയെന്ന കാര്യവും വ്യക്തമല്ല.
മേഘാലയ ഖനി ദുരന്തം നടന്ന് കേവലം രണ്ട് മാസങ്ങൾക്കിപ്പുറമാണ് രാജ്യത്ത് അടുത്ത ഖനി അപകടം സംഭവിച്ചിരിക്കുന്നത്. 370 അടി താഴ്ചയുള്ള മേഘാലയയിലെ ഖനിയിൽ 15 തൊഴിലാളികളാണ് അകപ്പെട്ടത്. ഇതിൽ ഇഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും രണ്ട് പേരുടെ മൃതദേഹം മാത്രമാണ് പുറത്തെടുക്കാൻ സാധിച്ചത്. മാസങ്ങൾ നീണ്ട തിരച്ചിൽ കഴിഞ്ഞ ദിവസമാണ് കരസേനയും നാവിക സേനയും അവസാനിപ്പിച്ചത്. ദുരന്തനിവരണ സേന ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.