ന്യൂഡൽഹി: ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി പട്ട് വ്യവസായത്തിലെ പ്രധാനികളായ കർണാടക. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിൽ സമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ അസ്വസ്ഥത നിലനിൽക്കുന്ന ഈ ഘട്ടത്തിൽ ചൈനയിൽ നിന്ന് പട്ട് ഇറക്കുമതി നിരോധിക്കാൻ കർണാടക സർക്കാർ അടുത്തിടെ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി കർണാടക - ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്ട്രീസ്
ഇന്ത്യയിലെ ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്‌ട്രീസ് കമ്മീഷന് (കെവിഐസി) പിന്നാലെയാണ് കർണാടക ഇങ്ങനെയൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്
ഇന്ത്യയിലെ ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്‌ട്രീസ് കമ്മീഷന് (കെവിഐസി) പിന്നാലെയാണ് കർണാടക ഇങ്ങനെയൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, കേരളം എന്നീ സംസ്ഥാനങ്ങൾ രാജ്യത്തെ പ്രധാന സിൽക്ക് ഉൽപന്ന നിർമാതാക്കളാണ്. മൾബറി സിൽക്ക് ഉൽപാദനത്തിന്‍റെ 70 ശതമാനത്തിലധികവും കർണാടകത്തിലാണ്. എന്നിരുന്നാലും ചൈനീസ് സിൽക്ക് വസ്തുക്കളുടെ വരവ് പട്ട് നൂൽ വ്യവസായത്തെ ബാധിക്കുന്നുണ്ട്. കർണാടക ഹോർട്ടികൾച്ചർ, സെറികൾച്ചർ മന്ത്രാലയവുമായി അടുത്തിടെ നടന്ന സെറികൾച്ചർ വ്യവസായ പ്രതിനിധികളുടെ യോഗത്തിൽ സർക്കാർ ചൈനീസ് ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.
കർണാടക ഹോർട്ടികൾച്ചർ, സെറികൾച്ചർ മന്ത്രി നാരായണ ഗൗഡ ഈ വിഷയത്തിൽ കേന്ദ്രത്തിന് കത്ത് നൽകിയതായി അറിയിച്ചിരുന്നു. ചൈനക്കാർ മോശം നിലവാരമുള്ള പട്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇത് മോശം നിലവാരമുള്ള പട്ട് ഇന്ത്യയിലേക്ക് വലിച്ചെറിയുകയെന്നത് മാത്രമാണ്. അതിനാൽ ചൈനീസ് പട്ട് നിരോധിക്കുന്നതും ഡംപിംഗ് വിരുദ്ധ തീരുവ ഉയർത്തുന്നതും കർണാടക പട്ട് നൂൽ പുഴു കർഷകരെ സഹായിക്കുമെന്നും കർണാടക സിൽക്ക് റീലേഴ്സ് അസോസിയേഷൻ പ്രതിനിധി പറഞ്ഞു.