മുംബൈ:കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിമയ ഭേദഗതിക്കെതിരെ മഹാരാഷ്‌ട്ര നിയമസഭയും പ്രമേയം പാസാക്കാന്‍ സാധ്യത. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കെ കോണ്‍ഗ്രസ് വക്‌താവ് രാജു വാഗ്‌മെയറാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. " ഞങ്ങളുടെ മുതിര്‍ന്ന നേതാവ് ബാലാസാഹേബ് തൊറട്ട് പൗരത്വ നിമയ ഭേദഗതിക്കെതിരെ നിലപാട് അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കും സമാന നിലപാടാണുള്ളത്. അധികാരത്തിലുള്ള മഹാ വികാസ് അഖാഡിയയിലെ മുതിര്‍ന്ന നേതാക്കള്‍ സംയുക്തമായി കൂടികാഴ്‌ച നടത്തി വിഷയത്തില്‍ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും " - രാജു വാഗ്‌മെ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാരാഷ്‌ട്ര പ്രമേയം പാസാക്കിയേക്കും - Citizenship Amendment Act news
കോണ്‍ഗ്രസ് വക്‌താവ് രാജു വാഗ്‌മെയറാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

പൗരത്വ നിമയ ഭേദഗതിക്കെതിരെ മഹാരാഷ്‌ട്ര പ്രമേയം പാസാക്കിയേക്കും
കേരളമാണ് നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയത്. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് പിന്തുണയുമായെത്തിയ പഞ്ചാബും ദേശീയ പൗരത്വ നിമയ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.