കേരളം

kerala

ETV Bharat / bharat

വര്‍ഗീയ പരാമര്‍ശം പിന്‍വലിച്ച് വാരിസ് പത്താന്‍ - വര്‍ഗീയ പരാമര്‍ശം

മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

I take back my words - Waris Pathan  AIMIM  Waris Pathan  hate-speech  anti-national  Bharatiya Janata Party  Maharashtra Navnirman Sena  Asaduddin Owaisi  വാരിസ് പത്താന്‍  വര്‍ഗീയ പരാമര്‍ശം  '100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാന്‍ 15 കോടിക്ക് ശക്തിയുണ്ട്'
വാരിസ് പത്താന്‍

By

Published : Feb 23, 2020, 8:09 AM IST

Updated : Feb 23, 2020, 9:20 AM IST

മുംബൈ: വിവാദ പരാമര്‍ശം പിന്‍വലിച്ച് എ.ഐ.എം.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ വാരിസ് പത്താന്‍. മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കുന്നു. രാജ്യത്തിന്‍റെ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ പരാമര്‍ശം പിന്‍വലിച്ച് വാരിസ് പത്താന്‍

ഫെബ്രുവരി 15ന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെയാണ് വാരിസ് പത്താന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഞങ്ങള്‍ 15 കോടിയേയുള്ളൂയെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട് എന്നായിരുന്നു പ്രസ്താവന.

ബിജെപിയും മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേനയും എംഎല്‍എക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അഭിഭാഷകനായ സെയ്‌ദ് ഇജാസ് അബ്ബാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈ പൊലീസ് അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

Last Updated : Feb 23, 2020, 9:20 AM IST

ABOUT THE AUTHOR

...view details