ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്ലാഡിവോസ്റ്റോക്ക് സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ മോസ്‌കോ സന്ദര്‍ശിക്കുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം മോസ്‌കോയിലേക്ക് പോകുന്നത്. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് എസ്. ജയ്‌ശങ്കര്‍ മോസ്കോ സന്ദര്‍ശിക്കുന്നത്.
അജിത് ഡോവലിന് പിന്നാലെ മോസ്കോ സന്ദര്‍ശിക്കാനൊരുങ്ങി ജയ്‌ശങ്കര്‍ - india
സന്ദര്‍ശനം കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയെ റഷ്യ പിന്തുണച്ചിത് തൊട്ടുപിന്നാലെ
അഞ്ചാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ മുഖ്യാതിഥിയായും ഇരുരാജ്യങ്ങളും തമ്മലുള്ള ഇരുപതാമത് ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാനുമാണ് അടുത്ത മാസം മോദി റഷ്യ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് ഉപപ്രധാനമന്ത്രി യൂറി ബോറിസോവിനെ ജയ്‌ശങ്കര്‍ സന്ദർശിക്കും. ഇൻഡോ-പസഫിക്കിനെക്കുറിച്ചുള്ള വാൽഡായ് ചര്‍ച്ചയിലും മന്ത്രി ജയ്‌ശങ്കര്‍ പങ്കെടുക്കും. ജമ്മുകാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയെ റഷ്യ പിന്തുണച്ചതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന് പിന്നാലെ വിദേശകാര്യ മന്ത്രി ജയ്‌ശങ്കറും മോസ്‌കോ സന്ദര്‍ശിക്കുന്നത്.