മുംബൈ: നിസർഗ ചുഴലിക്കാറ്റും തുടർന്നുണ്ടായ മഴയും മുംബൈയുടെ അന്തരീക്ഷ മലിനീകരണത്തിനെ ചെറുക്കാൻ സഹായിച്ചുവെന്ന് റിപ്പോർട്ടുകൾ. ശക്തമായ കാറ്റിനും മഴക്കും ശേഷം മുംബൈയിലെ വായു ഗുണനിലവാര സൂചിക അനുകൂലമാണെന്ന് അധികൃതർ. ഈ വർഷത്തെ ഏറ്റവും ഉയർന്ന ഗുണനിലവാര സംഖ്യയായി 17 രേഖപ്പെടുത്തി. റെയ്ഗഡ് ജില്ലയിലെ അലിബാഗിന് സമീപം ചുഴലിക്കാറ്റ് വീശിയടിച്ച് ഒരു ദിവസത്തിന് ശേഷമാണ് മുംബൈയിൽ മഴ ലഭിച്ചത്.
ചുഴലിക്ക് ശേഷം മുംബൈയിലെ വായു നിലവാരം വർധിച്ചതായി റിപ്പോർട്ട് - മുംബൈ വായു നിലവാരം
ചുഴലിക്കാറ്റിനും മഴക്കും ശേഷമാണ് മുംബൈയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പടുത്തിയത്
Mumbai
0 മുതൽ 50 വരെയുള്ള എ.ക്യു.ഐ (വായു ഗുണനിലവാര സൂചിക) നല്ലതും 51 മുതൽ 100 വരെ തൃപ്തികരവും 101 മുതൽ 200 വരെ മിതത്വമുള്ളതുമായി കണക്കാക്കപ്പെടുന്നു. 201 നും 300 നും ഇടയിലുള്ള എക്യുഐ 'മോശം' എന്നും 301 മുതൽ 400 വരെ 'വളരെ മോശം' എന്നും 401 മുതൽ 500 വരെ ഗൗരവതരമെന്നും കണക്കാക്കുന്നു. 500 ന് മുകളിലുള്ള എക്യൂഐ 'അതിഗൗരവതര' വിഭാഗത്തിൽ പെടുന്നു.