കേരളം

kerala

ETV Bharat / bharat

ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി - PM Modi

രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്കായി 13ന് ബ്രസീലിയയിൽ എത്തിയ മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ബ്രസീലിയൻ പ്രസിഡന്‍റ് ജൈർ ബൊൽസനാരോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി

By

Published : Nov 15, 2019, 4:22 AM IST

ബ്രസീലിയ: പതിനൊന്നാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്കായി ഈ മാസം 13ന് ബ്രസീലിയയിൽ എത്തിയ മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ബ്രസീലിയൻ പ്രസിഡന്‍റ് ജൈർ ബൊൽസനാരോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ‘പുത്തൻ ഭാവിക്കായി സാമ്പത്തിക വളർച്ച’ എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.

മോ​ദി ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ബ്രി​ക്സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ബ്ര​സീ​ലി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ബ്രി​ക്സ് ഉ​ച്ച​കോ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​യി​രു​ന്നു. ബ്ര​സീ​ല്‍, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, സൗ​ത്ത് ആ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ ചേ​ര്‍​ന്ന് ബ്രി​ക്സ് ഉ​ച്ച​കോ​ടി ആരംഭിച്ചത് 2009 ലാ​ണ്.

ABOUT THE AUTHOR

...view details