ഗോവ മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റു നേതാക്കൾക്കും ഭീഷണി സന്ദേശം
അന്തർദേശീയെ നമ്പറിൽ നിന്നാണ് ഭീക്ഷണി സന്ദേശങ്ങൾ അയച്ചിരിക്കുന്നത്
ഗോവ മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റു നേതാക്കൾക്കും ഭീക്ഷണി സന്ദേശം
പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ മറ്റു രാഷ്ട്രീയ നേതാക്കൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി ലഭിച്ചതായി പൊലീസ്. അന്തർദേശീയെ നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ഒരേ നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചുവെന്ന് ആരോപിച്ച് ഗോവ ഫോർവേഡ് പാർട്ടി വൈസ് പ്രസിഡന്റ് ദുർഗദാസ് കാമത്തും മുൻ ബി.ജെ.വൈ.എം നേതാവ് പ്രണവ് സവർദേക്കറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.