ലഖ്‌നൗ: 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറാൻ ഒരുങ്ങുന്നു. ല്യൂട്ട്യൻസ് ബംഗ്ലാവ് സോണിൽ ഭവന, നഗരകാര്യ മന്ത്രാലയം അനുവദിച്ച ബംഗ്ലാവ് വിട്ടുനൽകാൻ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഇല്ലാത്തതിനാൽ ഡൽഹിയിലെ ഏറ്റവും സംരക്ഷിത മേഖലകളിലൊന്നായ ലോധി റോഡിലെ ബംഗ്ലാവ് വിട്ടു നൽകാൻ പ്രിയങ്ക ഗാന്ധിയോട് കേന്ദ്രം ഒരു കത്തിൽ ആവശ്യപ്പെട്ടു. ലഖ്‌നൗവിലെ ഗോഖലെ മാർഗിലുള്ള ബംഗ്ലാവിലേക്ക് താമസം മാറ്റുകയാണെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് ഷീലാ കൗളിന്‍റെ വീടായതിനാൽ പ്രിയങ്കയുടെ വീടുമാറ്റത്തെ 'ഇന്ദിര നിമിഷം' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറും
ല്യൂട്ട്യൻസ് ബംഗ്ലാവ് സോണിൽ ഭവന, നഗരകാര്യ മന്ത്രാലയം അനുവദിച്ച ബംഗ്ലാവ് വിട്ടുനൽകാൻ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
പ്രിയങ്കാ ഗാന്ധി
കഴിഞ്ഞ വർഷം രാഹുലിന്‍റെയും പ്രിയങ്ക ഗാന്ധിയുടെയും എസ്‌പിജി സുരക്ഷ സർക്കാർ മാറ്റിയിരുന്നു. സുരക്ഷാ ഏജൻസികളുടെ ഭീഷണി വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ സിആർപിഎഫ് ഇസഡ് പ്ലസ് സുരക്ഷയാണ് ഇവർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.