ഹൈദരാബാദ്:ബെംഗളൂരു പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ ഉദ്യോഗസ്ഥർക്കും സിറ്റി പൊലീസിന്‍റെ സോഷ്യൽ മീഡിയ യൂണിറ്റിനും മുന്നറിയിപ്പ് നൽകി. ബെംഗളൂരുവിൽ നടന്ന അക്രമത്തെ തുടർന്ന് എല്ലാ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് നടത്തി. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ 10 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്താൻ കഴിയണം. സാഹചര്യം സമാധാനപരമായി നിയന്ത്രിച്ച് നിലനിർത്താൻ കഴിയണമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. എസ്എച്ച്ഒ, അഡീഷണൽ ഇൻസ്പെക്ടർമാർ, ഡിവിഷണൽ എസിപിയുമായി പൊലീസ് സ്റ്റേഷനിൽ എപ്പോഴും ഹാജരായിരിക്കണമെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത പാലിക്കാൻ ഹൈദരാബാദ് പൊലീസിന് നിർദ്ദേശം
പ്രകോപനപരമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത പാലിക്കാൻ ഹൈദരാബാദ് പൊലീസ് കമ്മീഷണർ നിർദേശം നൽകി
അതേസമയം, പ്രകോപനപരമായ രീതിയിലുള്ള പോസ്റ്റ്കൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.