കൊൽക്കത്ത: മടങ്ങിയെത്തുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്തിനില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ. കുടിയേറ്റ തൊഴിലാളികളുടെ ദിനംപ്രതി 10-15 ട്രെയിനുകൾ സ്വീകരിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടായിരുന്നെന്നും ഉംപുൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥിതിഗതികൾ വ്യത്യാസപ്പെട്ടതെന്നും ആഭ്യന്തര സെക്രട്ടറി അലപൻ ബന്ദിയോപാധ്യായ പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ പ്രതിസന്ധി വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്, എന്നാൽ സ്ഥിതിഗതികൾ വീണ്ടെടുക്കാൻ മികച്ച രീതിയിൽ ശ്രമിക്കുന്നുണ്ടെന്നും ബന്ദിയോപാധ്യായ പറഞ്ഞു.
കൊവിഡിന് പിന്നാലെ ഉംപുൻ; ബംഗാൾ സർക്കാർ വലയുന്നു - കൊവിഡിന് പിന്നാലെ ഉംപുൻ
കുടിയേറ്റ തൊഴിലാളികളുടെ ദിനംപ്രതി 10-15 ട്രെയിനുകൾ സ്വീകരിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടായിരുന്നെന്നും ഉംപുൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥിതിഗതികൾ വ്യത്യാസപ്പെട്ടതെന്നും ആഭ്യന്തര സെക്രട്ടറി അലപൻ ബന്ദിയോപാധ്യായ.
മെയ് 20ന് പശ്ചിമബംഗാൾ തീരങ്ങളിൽ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ 86 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ തകരുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങാനുള്ള കുടിയേറ്റ തൊഴിലാളികളുടെ തീരുമാനത്തെ സർക്കാർ മാനിക്കുന്നുണ്ടെങ്കിലും ഉംപുൻ മൂലമുണ്ടായ നാശനഷ്ടങ്ങൾക്കൊപ്പം അടിസ്ഥാനസൗകര്യവികസനവും കൈകാര്യം ചെയ്യുക എളുപ്പമല്ല. റോഡ് മാർഗങ്ങളിലൂടെ ജനങ്ങൾക്ക് സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവാദമുണ്ട്. നേപ്പാളിൽ നിന്നും ഭൂട്ടാനിൽ നിന്നും ആളുകൾ എത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.