കേരളം

kerala

ETV Bharat / bharat

മോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം മാറിയെന്ന് ജെപി നദ്ദ - bihar polls

നിലവില്‍ നേതാക്കള്‍ തങ്ങളുടെ വര്‍ക്ക് റിപ്പോര്‍ട്ട് കാര്‍ഡ് കാണിക്കേണ്ട സാഹചര്യമാണെന്നും ജെപി നദ്ദ വ്യക്തമാക്കി.

political culture of country changed due to PM Modi: JP Nadda  JP Nadda  PM Modi  ജെപി നദ്ദ  മോദി  മോദി അധികാരത്തിലെത്തിയതിന് ശേഷം രാഷ്‌ട്രീയ സാഹചര്യം മാറി  നരേന്ദ്ര മോദി  ബിഹാര്‍ തെരഞ്ഞെടുപ്പ്  bihar polls  bjp
മോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം മാറിയെന്ന് ജെപി നദ്ദ

By

Published : Oct 16, 2020, 6:41 PM IST

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം മാറിയെന്ന് ജെപി നദ്ദ. 2014 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്‌ട്രീയ നേതാക്കള്‍ പ്രസംഗങ്ങളില്‍ വിദ്വേഷവും, ജാതിത്വവും ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ മോദി വന്നതിന് ശേഷം സാഹചര്യം മാറിയെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി. നിലവില്‍ നേതാക്കള്‍ തങ്ങളുടെ വര്‍ക്ക് റിപ്പോര്‍ട്ട് കാര്‍ഡ് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി 22 കോടി ജനങ്ങള്‍ക്കായി വീടുകളില്‍ ശൗചാലയം അനുവദിച്ചതിലൂടെ സ്‌ത്രീകളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 121ഉം ജെഡിയു 122 സീറ്റുകളിലേക്കാണ് മല്‍സരിക്കുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 28, നവംബര്‍ 3,7 തീയതികളിലായാണ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ABOUT THE AUTHOR

...view details