തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് 56 ദിവസങ്ങൾ പിന്നിട്ടു. എന്നാൽ സംസ്ഥാനത്ത് ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. മഹമൂദ് അലി എന്ന കെസിആറിന്‍റെ സുഹൃത്തിനെ സത്യപ്രതിജ്ഞ ചെയ്യിച്ചതൊഴിച്ചാൽ മറ്റ് മന്ത്രി സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ തന്നെ മുൻ മന്ത്രിമാരും മുതിർന്ന എംഎൽഎമാരുമെല്ലാം ആശങ്കയോടെയാണ് കാത്തിരിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനം അടുത്തതിനാൽ ഇനി ഏതു ദിവസവും സത്യപ്രതിജ്ഞയും മന്ത്രിസഭാ രൂപീകരണവും ഉണ്ടാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തെലങ്കാനയിൽ മന്ത്രിസഭാരൂപീകരണം വൈകുന്നു
ഫെബ്രുവരി ഒമ്പത്,പത്ത് തീയതികളിൽ ശുഭ മുഹൂർത്തമുണ്ടെന്നും ജ്യോതിഷത്തിൽ വിശ്വാസമുളള കെസിആർ സത്യപ്രതിജ്ഞക്കായി ഈ ദിവസങ്ങളിലൊന്ന് തെരഞ്ഞെടുത്തേക്കാമെന്നുമാണ് സൂചന.
ഫെബ്രുവരി ഒൻപത് ,പത്ത് തീയതികളിൽ ശുഭ മുഹൂർത്തമുണ്ടെന്നും ജ്യോതിഷത്തിൽ വിശ്വാസമുളള കെ സി ആർ സത്യപ്രതിജ്ഞക്കായി ഈ ദിവസങ്ങളിലൊന്ന് തെരഞ്ഞെടുത്തേക്കാമെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്. പഴയ മുതിർന്ന മന്ത്രിമാരായ ഇ രാജേന്ദ്രൻ , ഇന്ദ്രകരൺ റെഡ്ഡി ,എസ് ജഗദീഷ് റെഡ്ഡി തുടങ്ങിയവർ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച ഏറെ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മകനും പാർട്ടി വർക്കിങ് പ്രസിഡന്‍റുമായ കെ ടി രാമറാവു ,സഹോദരീ പുത്രനും പാർട്ടി നേതാവുമായ ടി ഹരീഷ് റാവു എന്നിവർക്കും മന്ത്രി സ്ഥാനങ്ങൾ നൽകുന്നതിനെക്കുറിച്ച് കെസിആർ സൂചിപ്പിച്ചിട്ടില്ല. അതേസമയം മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും സംസ്ഥാന ഭരണം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നുണ്ട്.