ചണ്ഡീഗഡ്:പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഏഴ് ദിവസത്തെ ക്വാറന്‍റൈനിൽ പ്രവേശിച്ചു. നിയമസഭയിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ച രണ്ട് എംഎൽഎമാരുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവായ രവീൺ തുക്രലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
നിയമസഭ സെഷനിൽ പങ്കെടുക്ക ഭരണകക്ഷി എംഎൽഎമാരായ കുൽബീർ സിങ് സിറ, നിർമൽ സിങ് ഷുത്രാനക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുൽബീർ സിങ് സിറ സഭയിൽ വെച്ച് മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർക്കൊപ്പം ഇടപഴകിയിരുന്നു. എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് നിയമസഭയിലെ ജീവനക്കാരെയും 55 എംഎൽഎമാരെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.